SPORTS
സ്മിത ദേശീയ റെസ്ലിംഗ് ഫെഡറേഷൻ അംഗം
തിരുവനന്തപുരം: യുപിയിൽ നടന്ന റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്ലറ്റിക് കമ്മീഷൻ അംഗമായി മലയാളിയായ എ.എസ്. സ്മിത തെരഞ്ഞെടുക്കപ്പെട്ടു. സീനിയർ ദേശീയ റെസ്ലിംഗ് മത്സരത്തിലും സബ്ജൂണിയർ ദേശീയ മത്സരത്തിലും സ്മിത വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ എൻഐഎസ് ക്വാളിഫൈഡ് വനിതാ റെസ്ലിംഗ് കോച്ച് കൂടിയാണ്. കഴിഞ്ഞ വർഷം ഗോവയിൽ നടന്ന നാഷണൽ ഗെയിംസിലും തമിഴ്നാട്ടിൽ നടന്ന സൗത്ത് ഇന്ത്യ മത്സരത്തിലും പൂനയിൽ നടന്ന ദേശീയ മത്സരത്തിലും കേരള വനിതാ ടീം കോച്ച് ആയിരുന്നു. കോട്ടയം കാഞ്ഞിരമറ്റം സ്വദേശിനിയാണ്.
Source link