INDIA

18.6 കോടിയുടെ സ്വർണക്കടത്ത്: മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറൽ രാജിവച്ചു

18.6 കോടിയുടെ സ്വർണക്കടത്ത്: മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറൽ രാജിവച്ചു – 18.6 crore gold smuggling: Afghan Consul General in Mumbai resigns | India News, Malayalam News | Manorama Online | Manorama News

18.6 കോടിയുടെ സ്വർണക്കടത്ത്: മുംബൈയിലെ അഫ്ഗാൻ കോൺസൽ ജനറൽ രാജിവച്ചു

മനോരമ ലേഖകൻ

Published: May 05 , 2024 03:12 AM IST

1 minute Read

നയതന്ത്ര പരിരക്ഷ ഉള്ളതിനാൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു

സാക്കിയ വർദക്ക്

മുംബൈ ∙ ദുബായിൽനിന്ന് 18.6 കോടിയുടെ സ്വർണം കടത്തിയെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സാക്കിയ വർദക്ക് (58) രാജിവച്ചു. പ്രത്യേകം നിർമിച്ച ജാക്കറ്റ്, പാന്റ്, ബെൽറ്റ്, മുട്ടുവേദനയ്ക്ക് ധരിക്കുന്ന നീ ക്യാപ് എന്നിവയിൽ ഒളിപ്പിച്ച 25 കിലോ സ്വർണവുമായാണ് ഇവർ മുംബൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ (ഡിആർഐ) വലയിലായത്.

കഴിഞ്ഞ 25നുണ്ടായ സംഭവത്തിൽ സ്വർണം പിടിച്ചെടുത്തെങ്കിലും നയതന്ത്ര സുരക്ഷ ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ നോട്ടിസ് നൽകി വിട്ടയയ്ക്കുകയായിരുന്നു. മകനൊപ്പം എമിറേറ്റ്സ് വിമാനത്തിലെത്തിയ ഇവർ ഗ്രീൻചാനൽ വഴിയാണു നീങ്ങിയത്. എന്നാൽ, രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ പരിശോധന നടത്തി.

ലഗേജിൽ സംശയകരമായി ഒന്നും കണ്ടില്ല. തുടർന്നു ദേഹപരിശോധനയിലാണു കള്ളക്കടത്ത് പിടികൂടിയത്. സ്വർണത്തിന്റെ രേഖകൾ കാണിക്കാൻ അവർക്കായില്ല. ഇന്നലെ എക്സിലൂടെയാണ് (ട്വിറ്റർ) സാക്കിയ വർ‍ദക് രാജി പ്രഖ്യാപിച്ചത്. തന്നെ അപകീർത്തിപ്പെടുത്താനും കുടുക്കാനും ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു.

English Summary:
18.6 crore gold smuggling: Afghan Consul General in Mumbai resigns

40oksopiu7f7i7uq42v99dodk2-list mo-news-common-goldsmuggling mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 37nl9ej9pnutahs0vfa1mu475m mo-news-national-states-maharashtra mo-crime-crime-news


Source link

Related Articles

Back to top button