CINEMA

നിവിൻ പോളിയെ നിതിൻ മോളിയാക്കിയ വിനീത്; ആ രംഗത്തിനു പിന്നിൽ

നിവിൻ പോളിയെ നിതിൻ മോളിയാക്കിയ വിനീത്; ആ രംഗത്തിനു പിന്നിൽ | Varshangalkku Shesham BTS

നിവിൻ പോളിയെ നിതിൻ മോളിയാക്കിയ വിനീത്; ആ രംഗത്തിനു പിന്നിൽ

മനോരമ ലേഖകൻ

Published: May 04 , 2024 01:42 PM IST

1 minute Read

വിനീത് ശ്രീനിവാസനും നിവിൻ പോളിയും

‘വർഷങ്ങൾക്കു ശേഷം’ സിനിമയിൽ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ രംഗങ്ങളിലൊന്നായിരുന്നു നിതിൻ മോളിയായെത്തുന്ന നിവിൻ പോളിയുടെ തീപ്പൊരി ഡയലോഗ്. ‘‘ഒറ്റയ്ക്കു വഴി വെട്ട വന്നവനാടാ’’ എന്ന നിവിന്റെ ഡയലോഗ് പിന്നീട് സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയി. ഇപ്പോഴിതാ ആ സീനിന്റെ പിന്നണിയിൽ നടന്നതെന്തെന്ന വിഡിയോയാണ് പ്രേക്ഷകരുടെ ഇടയില്‍ വൈറൽ.

ആ സീനിനായി തയാറെടുക്കുന്ന നിവിൻ പോളിയെയും സംവിധായകന്‍ വിനീത് ശ്രീനിവാസനെയും വിഡിയിയോൽ കാണാം. ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ അസോഷ്യേറ്റ് ആയ ധനഞ്ജയ് ശങ്കറാണ് വിഡിയോ പങ്കുവച്ചത്.

സിനിമയിലെ തന്റെ ഡയലോഗുകൾക്കു പിന്നിൽ വിനീത് ശ്രീനിവാസനായിരുന്നുവെന്ന് നിവിൻ പോളി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ‘‘അതു മുഴുവനായും വിനീതിന് അവകാശപ്പെട്ടതാണ്. എ ടു സെഡ് വിനീതിന്റെ പരിപാടിയാണ്. കംപ്ലീറ്റ് ഡയലോഗുകളും വിനീതിന്റെയാണ്. ഡബ്ബ് ചെയ്യുമ്പോൾ ചെറുതായി എന്തെങ്കിലും ആഡ് ചെയ്യും എന്നല്ലാതെ ബാക്കി മുഴുവൻ ഡയലോഗും ആ കഥാപാത്രത്തിന്റെ പ്രസന്റേഷനും വിനീതിന്റെ ഐഡിയയാണ്. ക്യാമറ നോക്കി സംസാരിക്കുന്ന ഷോട്ടും വിനീതിന്റെ പ്ലാനായിരുന്നു.  എല്ലാം ആശാനു കൊടുത്തു. ആശാനെ വിശ്വസിച്ചാണ് നമ്മൾ ചെയ്യുന്നത്. ’’–മനോരമ ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞു.

English Summary:
Varshangalkku Shesham Behind The Scene Video

7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-varshangalkku-shesham mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 6i451cunagicclkutnttkpcfnt mo-entertainment-movie-nivinpauly mo-entertainment-movie-vineethsreenivasan


Source link

Related Articles

Back to top button