രണ്ട് ദിവസം, 8.26 കോടി കലക്‌ഷനുമായി ‘മലയാളി ഫ്രം ഇന്ത്യ’
രണ്ട് ദിവസം, 8.26 കോടി കലക്‌ഷനുമായി ‘മലയാളി ഫ്രം ഇന്ത്യ’ | Malayali From India Collection
രണ്ട് ദിവസം, 8.26 കോടി കലക്‌ഷനുമായി ‘മലയാളി ഫ്രം ഇന്ത്യ’
മനോരമ ലേഖകൻ
Published: May 04 , 2024 10:30 AM IST
1 minute Read
പോസ്റ്റർ
നിവിൻ പോളി നായകനായി എത്തിയ ‘മലയാളി ഫ്രം ഇന്ത്യ’ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോൾ നേടിയത് 8.26 കോടി രൂപ. റിലീസ് ദിനത്തിലെ രാത്രിയിൽ നൂറിലധികം എക്സ്ട്രാ ഷോകൾ നടത്തി പുതിയ ചരിത്രം തന്നെ മലയാളി ഫ്രം ഇന്ത്യ കുറിച്ചിരുന്നു. സിനിമയുടെ രണ്ട് ദിവസത്തെ ആഗോള കലക്‌ഷനാണിത്. റിലീസ് ആയി രണ്ട് ദിവസം പിന്നിടുമ്പോഴും പ്രേക്ഷക മനസ്സുകളിൽ ഇടം നേടി മുന്നേറുകയാണ് ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച സിനിമ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമയിലെ സംഭാഷണം കടമെടുത്ത് പറയുകയാണെങ്കിൽ ‘മലയാളി പൊളിയാടാ….’ അതേ ലോകത്തുള്ള മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത് വിജയിപ്പിക്കുകയാണ് മലയാളി ഫ്രം ഇന്ത്യയെ. മെയ് 1 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് സിനിമയെന്നാണ് പ്രേക്ഷക അഭിപ്രായം.
സൂപ്പർ ഹിറ്റ് ചിത്രം ജനഗണമനയ്ക്കു ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മലയാളി ഫ്രം ഇന്ത്യ’. ജനഗണമനയ്ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ ,ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സുദീപ് ഇളമൻ. സംഗീതം ജെയ്ക്സ് ബിജോയ്. സഹനിർമാതാവ് ജസ്റ്റിൻ സ്റ്റീഫൻ.
ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ.
ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പിഎംകെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ്.
English Summary:
Malayali From India Collection
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-listin-stephen f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nivinpauly 6b53acaghelap6qat0o47pb6ej
Source link