നിജ്ജറിന്റെ കൊലപാതകം: കാനഡയില്‍ അറസ്റ്റിലായത് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍
ഒട്ടാവ: വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയില്‍ അറസ്റ്റിലായത് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍. കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായതെന്ന് കനേഡിയന്‍ ന്യൂസ് വെബ്‌സൈറ്റായ സിടിവി ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കൊലപാതകം, വധഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.വിഘടനവാദിയുടെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അടക്കമുള്ളവയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. കാനഡയുടെ ആരോപണം ഇന്ത്യന്‍ അധികൃതര്‍ പലതവണ നിഷേധിച്ചിട്ടുണ്ട്. നിജ്ജറുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളില്‍ ഇടപെടുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കാനഡയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ 2023 സെപ്റ്റംബറില്‍തന്നെ വ്യക്തമാക്കിയിരുന്നു.
Source link