INDIA

അമിത് ഷായുടെ പേരിലുള്ള വ്യാജ വിഡിയോ: ഒരാൾ കൂടി അറസ്റ്റിൽ

അമിത് ഷായുടെ വ്യാജ വിഡിയോ: ഒരാൾകൂടി അറസ്റ്റിൽ – One more arrested on Amit Shah’s fake video case | Malayalam News, India News | Manorama Online | Manorama News

അമിത് ഷായുടെ പേരിലുള്ള വ്യാജ വിഡിയോ: ഒരാൾ കൂടി അറസ്റ്റിൽ

മനോരമ ലേഖകൻ

Published: May 04 , 2024 01:59 AM IST

1 minute Read

അമിത് ഷാ (ചിത്രം: മനോരമ)

ന്യൂഡൽഹി ∙ സംവരണവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ പേരിലുള്ള വ്യാജ വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത് തെലങ്കാനയിൽ നിന്നാണെന്നു സമൂഹമാധ്യമമായ എക്സ് ഡൽഹി പൊലീസിനെ അറിയിച്ചതായി റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം കോൺഗ്രസ് സമൂഹമാധ്യമസംഘത്തിലെ 5 പേരെ തെലങ്കാനയിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കു ജാമ്യം ലഭിച്ചു.

തെലങ്കാനയിൽ നിന്നുള്ള എഐസിസി സമൂഹമാധ്യമ കോ ഓർഡിനേറ്റർ അരുൺ റെഡ്ഡിയെ ഇന്നലെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന പിസിസിയുടെ എക്സ് പേജിൽ വിഡിയോ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിക്കും ഡൽഹി പൊലീസ് സമൻസ് നൽകിയിരുന്നു. ബിജെപി സർക്കാരുണ്ടാക്കുമ്പോൾ, എസ്‍സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കുമെന്ന് ഷാ പ്രസംഗിക്കുന്ന തരത്തിലാണു വ്യാജ വിഡിയോ.  

English Summary:
One more arrested on Amit Shah’s fake video case

mo-politics-leaders-revanthreddy 5fnio16sce2adg3s028g5r8a6p mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-technology-socialmedia mo-politics-leaders-amitshah


Source link

Related Articles

Back to top button