INDIALATEST NEWS

മണിപ്പുർ കലാപം: ഹർത്താലും പ്രാർഥനയുമായി ഒന്നാം വാർഷികം

മണിപ്പുർ കലാപം ഹർത്താലും പ്രാർഥനയുമായി ഒന്നാം വാർഷികം – First anniversary of Manipur riots with hartal and prayers – India News, Malayalam News | Manorama Online | Manorama News

മണിപ്പുർ കലാപം: ഹർത്താലും പ്രാർഥനയുമായി ഒന്നാം വാർഷികം

മനോരമ ലേഖകൻ

Published: May 04 , 2024 02:01 AM IST

1 minute Read

ചുരാചന്ദ്പുരിൽ കുക്കി വിഭാഗം നടത്തിയ അനുസ്മരണയോഗം. മുന്നിൽക്കാണുന്നത് പ്രതീകാത്മക ശവപ്പെട്ടികൾ.

കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കുക്കി ഗോത്രമേഖലയിൽ ഹർത്താൽ ആചരിച്ചു. കലാപത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രത്യേക പ്രാർഥനകളും ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ ജില്ലകളിൽ നടന്നു. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലും രക്തസാക്ഷിത്വ ദിനാചരണം നടന്നു. മെയ്തെയ് മേഖലകളിലും പ്രാർഥനകൾ നടന്നു. കൊല്ലപ്പെട്ട മെയ്തെയ് വംശജർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് 7 സ്ത്രീകൾ തല മുണ്ഡനം ചെയ്ത് ചരിത്രപ്രധാനമായ കാംഗല കോട്ടയിലേക്ക് സൈക്കിൾ റാലി നടത്തി.

മെയ്തെയ് സംഘടനയായ കൊകോമി ഉൾപ്പെടെയുള്ളവർ യോഗങ്ങൾ ചേർന്നു. കഴിഞ്ഞ വർഷം മേയ് 3 നാണ് മണിപ്പുർ കലാപം ആരംഭിച്ചത്. 230ൽ അധികം പേർ കൊല്ലപ്പെടുകയും അര ലക്ഷത്തിലധികം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. നൂറുകണക്കിന് ക്രിസ്തീയ ദേവാലയങ്ങളാണ് കലാപത്തിൽ തകർക്കപ്പെട്ടത്. കലാപത്തിന്റെ ഒന്നാം വാർഷികത്തിൽ സംഘർഷസാധ്യത തടയാൻ ബഫർ സോണുകളിൽ സേനാവിന്യാസം നടത്തിയിരുന്നു.

English Summary:
First anniversary of Manipur riots with hartal and prayers

ojf7enqjpvvkte5vhgono4fnv 40oksopiu7f7i7uq42v99dodk2-list mo-news-common-manipurunrest mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-manipur


Source link

Related Articles

Back to top button