ഇന്നത്തെ നക്ഷത്രഫലം, മെയ് 4, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാരെ ഭാഗ്യം തുണയ്ക്കുന്ന ദിവസമാണ്. ജോലിസ്ഥലത്ത് സ്ഥിതിഗതികൾ നിങ്ങൾക്കനുകൂലമാകും. എന്നാൽ സ്വന്തം ജോലിയെക്കാൾ മറ്റുള്ളവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് നിങ്ങൾക്ക് ദോഷകരമായി ഭവിക്കാനിടയുണ്ട്. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവസരം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. സുഹൃത്തുക്കൾക്കൊപ്പം എവിടെയെങ്കിലും പോകാൻ പ്ലാൻ ചെയ്തേക്കാം. നിയമപരമായി നീങ്ങുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായ തരത്തിൽ പുരോഗതി ഉണ്ടാകാനിടയുണ്ട്.Also read: വൈകിയ വിവാഹവും നേരത്തെയുള്ള വിവാഹവും ഗുണകരമാകുന്ന നക്ഷത്രങ്ങൾഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടും. ഇന്ന് ചില അപ്രതീക്ഷിത നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ഉപദേശം അനുസരിച്ച് മുന്നോട്ട് നീങ്ങും. ചില ബിസിനസ് ഇടപാടുകളിൽ വിട്ടുവീഴ്ച കാണിച്ചാൽ നിങ്ങൾക്ക് നഷ്ടത്തിന് സാധ്യതയുണ്ട്. അപകട സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത കേൾക്കാനാകും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)നിങ്ങളുടെ മനോധൈര്യം വർധിക്കും. ജോലിസ്ഥലത്ത് വലിയ നേട്ടം നിങ്ങളെ കാത്തിരിക്കുന്നു. ബിസിനസ് ചെയ്യുന്നവർ മികച്ച ലാഭം നേടാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും. നിങ്ങളുടെ നേതൃപരമായ കഴിവുകൾ മെച്ചപ്പെടും. മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. എന്നാൽ മുതിർന്ന ആളുകളുടെ അഭിപ്രായവും നിർദ്ദേശവും മാനിക്കാതിരുന്നാൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടകക്കൂറുകാർക്ക് കഠിനാദ്ധ്വാനം ഏറെ വേണ്ട ദിവസമായിരിക്കും ഇന്ന്. ജോലിക്കാരായവർ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നതിലൂടെ മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും. നിങ്ങളുടെ പെരുമാറ്റവും സംസാരവും കൊണ്ട് നിങ്ങളുമായി ഇടപെടുന്ന എല്ലാവരെയും ഒരുമിച്ച് നിർത്താൻ സാധിക്കും. വൻ ലാഭം പ്രതീക്ഷിച്ച് വലിയ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കുക. മാതൃ ഭാഗത്ത് നിന്ന് സാമ്പത്തിക ഗുണം ഉണ്ടാകും.ചിങ്ങം (മകം, പൂരം, ഉത്രം ¼)മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ചിങ്ങക്കൂറുകാർക്ക് മികച്ച ദിവസമായിരിക്കും. എന്നാൽ ജോലിസ്ഥലത്ത് വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രധാന ജോലികൾ ജൂനിയർ ആയ സഹപ്രവർത്തകരെ ഏൽപ്പിച്ചാൽ തെറ്റുസംഭവിക്കാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർ പങ്കാളിയുടെ സ്വാധീനത്തിൽ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കുകയോ, അല്ലെങ്കിൽ നന്നായി ആലോചിച്ച് പ്രവർത്തിക്കുകയോ വേണം. ഇന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാൻ സാധിക്കും.Also read: വീട്ടിൽ സമാധാനവും സന്തോഷവുമുണ്ടാകാൻ ഇവ കളയൂകന്നി (ഉത്രം ¾, അത്തം, ചിത്തിര ½)പല സാഹചര്യങ്ങളിലും വിവേകത്തോടെ തീരുമാനം എടുക്കേണ്ടി വരും. മറ്റൊരാളിൽ നിന്ന് കേൾക്കുന്ന കാര്യങ്ങളെല്ലാം അതേപടി വിശ്വസിക്കരുത്. അല്ലെങ്കിൽ തർക്ക സാഹചര്യം ഉണ്ടാകാനിടയുണ്ട്. ഇന്ന് നിങ്ങളുടെ അനുഭവ പരിജ്ഞാനം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിക്കും. മുതിർന്ന ആളുകളുടെ ആവശ്യങ്ങൾ കൃത്യമായി സാധിച്ചു കൊടുക്കുക. നിങ്ങളുടെ ചില പഴയ തെറ്റുകൾ ഇന്ന് വെളിച്ചത്ത് വരാനിടയുണ്ട്. ജോലി സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നവർക്ക് ഗുണകരമായ വാർത്ത ലഭിക്കാനിടയുണ്ട്. വിവിധ സ്രോതസ്സുകൾ വഴി ധനവരവ് ഇണ്ടാകും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ആത്മധൈര്യം വർധിക്കും. ജോലിക്കാരായവർക്ക് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് തുടങ്ങിയവയ്ക്ക് സാധ്യത കാണുന്നു. വസ്തു ഇടപാടുകളുമായി ബന്ധപ്പട്ട് നിലനിൽക്കുന്ന തർക്കത്തിൽ അന്തിമ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് ചില നല്ല അവസരങ്ങൾ വരാനിടയുണ്ട്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)പല കാര്യങ്ങളിലും പുരോഗതി ദൃശ്യമാകും. കുടുംബാംഗങ്ങളുടെ ചില നിർദ്ദേശങ്ങൾ നിങ്ങൾക്ക് ഗുണകരമാകും. ചില ബന്ധങ്ങൾ ദൃഢമാകും. ഒരു കുടുംബാംഗവുമായി ബന്ധപ്പെട്ട് ആശങ്ക വർധിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആളുകളുടെ ഹൃദയം കീഴടക്കാൻ സാധിക്കും. പങ്കാളിയോടൊപ്പം പ്രണയ നിമിഷങ്ങൾ ചെലവിടാൻ സാധിക്കും. കുടുംബ പ്രശ്നങ്ങളിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ ഒഴിവാക്കുന്നതാണ് നല്ലത്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)കർക്കടകക്കൂറുകാർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ചില ആളുകളിൽ നിന്ന് പ്രയോജനം ലഭിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കുകയും അതിനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. സമൂഹത്തിൽ സ്വാധീനമുള്ള ചില വ്യക്തികളെ കണ്ടുമുട്ടാനിടയുണ്ട്. ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം സന്തോഷകരമായിരിക്കും. ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചില പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. ഒന്നിനു പുറകെ ഒന്നായി നല്ല വാർത്തകൾ ശ്രവിക്കാനിടയാകും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)പ്രധാന ജോലികളെല്ലാം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും. തിടുക്കത്തിൽ ഒരു ജോലിയും ചെയ്യരുത്. കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. ജോലിസ്ഥലത്തുള്ള നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കണം. നിക്ഷേപങ്ങൾ നടത്തുന്നവർ വളരെയധികം ശ്രദ്ധിച്ച് ചെയ്യുക. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമായിരിക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)സാമ്പത്തികമായി ഗുണകരമായ ദിവസമാണ്. ചില വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതിനാൽ മനസ് സന്തോഷഭരിതമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ബിസിനസിലോ മറ്റു പദ്ധതികളിലോ കുടുങ്ങി കിടന്നിരുന്ന പണം ഇന്ന് കൈവശം വന്നുചേരാനിടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. എല്ലാ കാര്യങ്ങളിലും ഇന്ന് കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്. നിങ്ങളുടെ ചില ബിസിനസ് പ്രവർത്തനങ്ങൾ പുരോഗതി പ്രകടമാക്കും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ഇന്ന് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ബിസിനസ് പതിയ ലാഭകരമാകുന്നതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങും. പൂർവിക സ്വത്ത് സംബന്ധമായ വിവാദങ്ങൾ അവസാനിക്കും. ഇതിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. പ്രശ്നങ്ങൾ ഉള്ള സാഹചര്യങ്ങൾ ഉണ്ടായാൽ നിശബ്ദത പാലിക്കുന്നതാണ് നല്ലത്.
Source link