മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ സംസാരിച്ചിട്ടില്ല: ശരദ് പവാർ
മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ സംസാരിച്ചിട്ടില്ല: ശരദ് പവാർ – No other Prime Minister has spoken like this says Sharad Pawar | Malayalam News, India News | Manorama Online | Manorama News
മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ സംസാരിച്ചിട്ടില്ല: ശരദ് പവാർ
മനോരമ ലേഖകൻ
Published: May 04 , 2024 01:50 AM IST
1 minute Read
ശരദ് പവാർ
മുംബൈ ∙ മറ്റൊരു പ്രധാനമന്ത്രിയും നരേന്ദ്ര മോദിയെപ്പോലെ പദവിക്കു നിരക്കാത്ത രീതിയിൽ സംസാരിച്ചിട്ടില്ലെന്നും എൻഡിഎ 240ൽ കൂടുതൽ സീറ്റ് നേടില്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ അഭിപ്രായപ്പെട്ടു. മോദിക്ക് സമനില െതറ്റിയെന്നും അദ്ദേഹം ആരോപിച്ചു. അലയുന്ന ആത്മാവാണ് ശരദ് പവാറെന്ന വിമർശനത്തിനു മറുപടി പറയുകയായിരുന്നു പവാർ.
കേജ്രിവാളിന് എതിരെയുള്ള നടപടിയിലൂടെ പഞ്ചാബിലും ഹരിയാനയിലും ബിജെപി വലിയ വെല്ലുവിളി നേരിടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബംഗാളിലും ബിജെപിക്ക് പ്രതീക്ഷ വേണ്ട. മഹാരാഷ്ട്രയിൽ ഇന്ത്യാമുന്നണി മികച്ച പ്രകടനം നടത്തും. രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ വോട്ട് ചെയ്യും: പവാർ പറഞ്ഞു.
English Summary:
No other Prime Minister has spoken like this says Sharad Pawar
40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-sharad-pawar mo-politics-parties-nda mo-politics-parties-ncp paem9v4i471rc4adamo3dej0f mo-politics-leaders-narendramodi
Source link