ഒന്റാറിയോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വയോധിക ദന്പതികളും മൂന്നു മാസം പ്രായമുള്ള കൊച്ചുമകനും മരിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾ പരിക്കേറ്റ് ആശുപത്രിയിലാണ്. മദ്യക്കടയിൽനിന്ന് മോഷണം നടത്തിയ ഇരുപത്തൊന്നുകാരനെ പോലീസ് പിന്തുടരുന്നതിനിടെയാണ് ഒന്റാരിയോയ്ക്ക് 50 കിലോമീറ്റർ കിഴക്ക് വിറ്റ്ബിയിൽ അപകടമുണ്ടായത്. മോഷണത്തിനു ശേഷം വാനിൽ രക്ഷപ്പെട്ട് ഹൈവേയിലെ എതിർദിശയിലൂടെ അതിവേഗത്തിൽ പാഞ്ഞ മോഷ്ടാവിനെ പോലീസ് പിന്തുടരുന്നതിനിടെ ആറു വാഹനങ്ങൾ ഉൾപ്പെട്ട അപകടം സംഭവിക്കുകയായിരുന്നു. മോഷ്ടാവും മരിച്ചു. എല്ലാ മരണങ്ങളും സംഭവസ്ഥത്തു തന്നെയായിരുന്നു.
മരിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അറുപതു വയസുള്ള ഭർത്താവും അന്പത്തഞ്ചുകാരിയായ ഭാര്യയും ഇന്ത്യയിൽനിന്ന് കാനഡ സന്ദർശിക്കുകയായിരുന്നു. മരിച്ച കുഞ്ഞിന്റെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മ ഗുരുതരാവസ്ഥയിലാണ്.
Source link