INDIA

റൺ രാഹുൽ, റൺ..; പരിഹസിച്ചു ബിജെപി

റൺ രാഹുൽ, റൺ..; പരിഹസിച്ചു ബിജെപി – Prime Minister Narendra Modi and BJP ridicule Rahul Gandhi’s contest in Rae Bareli | Malayalam News, India News | Manorama Online | Manorama News

റൺ രാഹുൽ, റൺ..; പരിഹസിച്ചു ബിജെപി

മനോരമ ലേഖകൻ

Published: May 04 , 2024 02:50 AM IST

1 minute Read

നരേന്ദ്ര മോദി (Photo: Sajjad HUSSAIN / AFP)

ന്യൂഡൽഹി ∙ റായ്ബറേലിയിൽ രാഹുൽഗാന്ധി മത്സരിക്കുന്നതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും. അമേഠിയിൽ നിന്ന് ‘പേടിച്ചോടിയ’ രാഹുൽ സമാനരീതിയിൽ വയനാടിനെയും വഞ്ചിക്കുമെന്നതാണു പ്രചാരണത്തിന്റെ കാതൽ. ‘റൺ രാഹുൽ റൺ’ ‘പേടിക്കാതിരിക്കൂ (ഡരോ മത്)’ എന്നീ ഹാഷ്ടാഗുകളിൽ സമൂഹ മാധ്യമങ്ങളിൽ ബിജെപി ഐടി സെല്ലും പ്രചാരണം നടത്തുന്നുണ്ട്.  വയനാട്ടിൽ രാഹുൽ തോൽക്കുമെന്നു കോൺഗ്രസിന് ഉറപ്പായെന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടിലെ ജനങ്ങളോടു കാണിക്കുന്ന വഞ്ചനയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അമേഠിയിൽ കോൺഗ്രസ് തോൽവി സമ്മതിച്ചെന്ന് ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി പറഞ്ഞു. 

പ്രചാരണതന്ത്രം വേറെരാഹുൽ ഗാന്ധി വയനാടിനെ വഞ്ചിച്ചുവെന്ന് പ്രസ്താവന ഇറക്കിയെങ്കിലും റായ്ബറേലിയിൽ ബിജെപിയുടെ പ്രചാരണം നേരെ തിരിച്ചാവും. രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട് നിലനിർത്തുമെന്നും റായ്ബറേലിയിൽ മറ്റാരെയെങ്കിലും മത്സരിപ്പിക്കുന്നുവെന്നുമായിരിക്കും പാർട്ടി വോട്ടർമാരോടു പറയുക.

English Summary:
Prime Minister Narendra Modi and BJP ridicule Rahul Gandhi’s contest in Rae Bareli

mo-politics-leaders-rahulgandhi mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 7qjlgn9k5t845f8s4f2ic664j7 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-narendramodi mo-legislature-primeminister


Source link

Related Articles

Back to top button