ബ്രസീലിയ: തെക്കൻ ബ്രസീലിൽ അണക്കെട്ട് തകർന്ന് മുപ്പതിനു മുകളിൽ പേർ മരിച്ചു; 60 പേരെ കാണാതായിട്ടുണ്ട്. ദിവസങ്ങളായി പേമാരി നേരിടുന്ന റിയോ ഗ്രാൻഡെ ദൊ സുൾ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ടാണ് തകർന്നത്. മഴ മൂലമുള്ള വെള്ളപ്പൊക്കത്തിനു പുറമേ അണക്കെട്ടും തകർന്നതോടെ പല സ്ഥലങ്ങളിലും രണ്ടു മീറ്ററിനടുത്ത് വെള്ളമുയർന്നു. ആളുകൾ മേൽക്കൂരകളിൽ അഭയം തേടിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ശനിയാഴ്ച മുതൽ 15,000 പേർ വീടുകളുപേക്ഷിച്ച് ഓടിപ്പോയി. അഞ്ചു ലക്ഷം പേർ വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും അഭാവം നേരിടുന്നു. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. ദുരന്തമേഖല സന്ദർശിച്ച പ്രസിഡന്റ് ലുലാ ഡാ സിൽവ എല്ലാവിധ സഹായങ്ങളും ഉറപ്പുനല്കി. കഴിഞ്ഞവർഷം ഇതേ സംസ്ഥാനത്ത് ചുഴലിക്കൊടുങ്കാറ്റിൽ മുപ്പതിലേറെപ്പേർ മരിച്ചിരുന്നു.
Source link