ലൈംഗിക പീഡന കേസ്: പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്
ലൈംഗിക പീഡന കേസ്: പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്- HD Revanna | Manorama News
ലൈംഗിക പീഡന കേസ്: പ്രജ്വലിനു പിന്നാലെ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും ലുക്കൗട്ട് നോട്ടിസ്
ഓൺലൈൻ ഡെസ്‌ക്
Published: May 03 , 2024 10:04 PM IST
1 minute Read
എച്ച്.ഡി.രേവണ്ണ
ബെംഗളൂരു∙ ലൈംഗിക പീഡന കേസിൽ ജനതാദൾ (എസ്) നേതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റ് ഒഴിവാക്കുന്നതിനു മുൻകൂർ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.
പ്രജ്വൽ ജർമനിയിൽനിന്നു എത്തിയാലുടൻ വിമാനത്താവളത്തിൽ വച്ചു തന്നെ അറസ്റ്റ് ചെയ്തേക്കും. ചോദ്യം ചെയ്യാൻ 24 മണിക്കൂറിനകം ഹാജരാകാനുള്ള നോട്ടിസിനു മറുപടിയായി, അഭിഭാഷകൻ മുഖേന 7 ദിവസം സാവകാശം തേടിയത് തള്ളിയിരുന്നു. ഒട്ടേറെ സ്ത്രീകളെ പീഡിപ്പിക്കുന്ന വിഡിയോകൾ പുറത്തു വന്നതിനെ തുടർന്ന് ഏപ്രിൽ 26നാണ് പ്രജ്വൽ രാജ്യം വിട്ടത്.
പ്രജ്വൽ രേവണ്ണ ഷൂട്ട് ചെയ്തതെന്നു കരുതുന്ന 2976 അശ്ലീല വിഡിയോകൾ കർണാടകയിൽ പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ 26നു തന്നെ പ്രജ്വൽ ഇന്ത്യ വിട്ടു. കർണാടക പൊലീസ് അന്വേഷണമാരംഭിച്ചതോടെ ജെഡി(എസ്) പ്രജ്വലിനെ സസ്പെൻഡ് ചെയ്തു. കർണാടകയിൽ തിരഞ്ഞെടുപ്പിന്റെ ബാക്കി ഘട്ടത്തിൽ ബിജെപിക്ക് ഈ വിഷയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 28ൽ 26 സീറ്റും ബിജെപി നേടിയിരുന്നു. . കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മേയ് 7 ന് ആണ്.
English Summary:
Lookout notice for HD Revanna in sex harassment row
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-jds mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-politics-leaders-prajwalrevanna 1445pqrtt67di7m4cr2g9722u mo-crime-crime-news
Source link