WORLD
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മുഴുവൻ ജീവനക്കാരേയും വിട്ടയച്ചു; 16 ഇന്ത്യക്കാരിൽ മൂന്നുപേർ മലയാളികൾ

ന്യൂഡൽഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോർട്ട്. മാനുഷിക പരിഗണനവെച്ച് കപ്പലിലെ എല്ലാ ജീവനക്കാരേയും വിട്ടയച്ചുവെന്ന് ഇറാൻ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുമ്പോൾ 25 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരു മലയാളി വനിത ഉൾപ്പെടെ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരായിരുന്നു. കപ്പലിലുണ്ടായിരുന്ന ഏക വനിത തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.
Source link