അളവറ്റ ഭാഗ്യവും ഐശ്വര്യവും; ഈ സമയത്തു വിഷ്ണുഭജനം നടത്തിയാൽ

അളവറ്റ ഭാഗ്യവും ഐശ്വര്യവും; ഈ സമയത്തു വിഷ്ണുഭജനം നടത്തിയാൽ | Ekadashi | Lord Vishnu | Ekadashi | Harivasaram | ഏകാദശി | മഹാവിഷ്ണു | Vishnu Pooja

അളവറ്റ ഭാഗ്യവും ഐശ്വര്യവും; ഈ സമയത്തു വിഷ്ണുഭജനം നടത്തിയാൽ

ഗൗരി

Published: May 03 , 2024 04:52 PM IST

1 minute Read

2024 മേയ് 04 ശനിയാഴ്ച വൈകിട്ട് 3.18 മുതൽ പിറ്റേന്ന് രാവിലെ 1.53 വരെയാണ് ഈ ഏകാദശിയിലെ ഹരിവാസര സമയം.

Image Credit: Maadurgagraphic/ Shutterstock

മേടമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി മേയ് 04 ശനിയാഴ്ച വരുന്നു. ഈ ഏകാദശി അനുഷ്ഠാനത്തിലൂടെ ജീവിതത്തിൽ ഭാഗ്യവർധനയ്ക്കു കാരണമാകും എന്നാണ് പറയപ്പെടുന്നത്. ജീവിതത്തിരക്കിനിടയിൽ ഭക്ഷണ നിയന്ത്രണത്തോടെ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ നാമജപങ്ങൾ നടത്തുന്നത്‌ അതിവിശിഷ്ടമാണ്. ഈ ജപം ഹരിവാസര സമയത്തെങ്കിൽ ഇരട്ടിഫലദായകമാണ്.
ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ ഏറെ പ്രസന്നനായി ഇരിക്കുന്ന സമയമാണെന്നാണു വിശ്വാസം. ഈ സമയം മുഴുവൻ അഖണ്ഡനാമജപം (തുടർച്ചയായി നടത്തുന്ന നാമജപം) ചെയ്യുന്നത് ഏറ്റവും ഗുണകരമണ്. ഭഗവാന്റെ മൂലമന്ത്രങ്ങൾ , കലിദോഷ നിവാരണ മന്ത്രം എന്നിവ ജപിക്കുന്നതും ശ്രവിക്കുന്നതും ശ്രേഷ്ഠം. 2024 മേയ് 04 ശനിയാഴ്ച വൈകിട്ട് 3.18 മുതൽ പിറ്റേന്ന് രാവിലെ 1.53 വരെയാണ് ഈ ഏകാദശിയിലെ ഹരിവാസര സമയം. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഈ സമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുകയും വിഷ്ണുക്ഷേത്രദർശനം നടത്തുകയും ചെയ്യുന്നത് കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായകമാകും എന്നാണു വിശ്വാസം.

കലിദോഷ നിവാരണ മന്ത്രം ‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’’’
ഈ മന്ത്രം ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളോ നിയമങ്ങളോ പാലിക്കേണ്ടതില്ല. ഏതു സമയത്തും ഭക്തിയോടെ ചൊല്ലാവുന്ന മന്ത്രമാണിത്. സർവപാപങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ മഹാമന്ത്ര ജപത്തിലൂടെ സാധിക്കും.

30fc1d2hfjh5vdns5f4k730mkn-list mo-astrology-ekadashi mo-astrology-manthram 7os2b6vp2m6ij0ejr42qn6n2kh-list mo-religion-lordvishnu mo-astrology-vratham mo-astrology-astrology-news 75p5qtv6tn3b1pnsumv7nisvem


Source link
Exit mobile version