‘മാതാപിതാക്കൾ ഒരേ പേരു നൽകിയാൽ മത്സരിക്കുന്നത് എങ്ങനെ തടയും?’: അപരന്മാരെ വിലക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി
‘മാതാപിതാക്കൾ ഒരേ പേരു നൽകിയാൽ മത്സരിക്കുന്നത് എങ്ങനെ തടയും?’: അപരന്മാരെ വിലക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി- Supreme Court | Manorama News
‘മാതാപിതാക്കൾ ഒരേ പേരു നൽകിയാൽ മത്സരിക്കുന്നത് എങ്ങനെ തടയും?’: അപരന്മാരെ വിലക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി
ഓൺലൈൻ ഡെസ്‌ക്
Published: May 03 , 2024 03:43 PM IST
1 minute Read
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അതേ പേരുള്ളതുകൊണ്ട് നാമനിർദേശ പത്രിക നൽകിയ സ്ഥാനാർഥികളെ വിലക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി പ്രമുഖ സ്ഥാനാർഥികളുടെ പേരിൽ അപരന്മാരെ നിർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സാബു സ്റ്റീഫൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ പരാമർശം.
‘‘മാതാപിതാക്കൾ സ്ഥാനാർഥികൾക്ക് സമാനമായ പേരുകൾ നൽകിയിട്ടുണ്ടെങ്കിൽ, അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് എങ്ങനെ തടയാനാകും? രാഹുൽ ഗാന്ധിയെയും ലാലു പ്രസാദ് യാദവിനെയും പോലെ.’’– വിഷയം കേൾക്കാൻ വിസമ്മതിച്ച ജസ്റ്റിസ് ബി.ആർ.ഗവായ് പറഞ്ഞു. ഹർജി പിൻവലിക്കാൻ ഹർജിക്കാരന് കോടതി അനുമതി നൽകി.
അപരസ്ഥാനാർഥികളുടെ സാന്നിധ്യം പലപ്പോഴും പ്രമുഖ സ്ഥാനാർഥികൾ നേരിയ മാർജിനിൽ തോൽക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ താൽപര്യം കണക്കിലെടുത്ത് ഈ പ്രവണത അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
English Summary:
‘If Someone Is Named Rahul Gandhi…’: Supreme Court’s ‘No’ To Ban Poll Namesakes
774s5hta8a4of39dt5p07sds9m 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt mo-politics-elections-loksabhaelections2024
Source link