വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത്: മോദി
രാഹുൽ വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് റായ്ബറേലിയിൽ മത്സരിക്കുന്നത് : നരേന്ദ്ര മോദി | Narenda Modi against Rahul Gandhi | National News | Malayalam News | Manorama News
വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത്: മോദി
ഓൺലൈൻ ഡെസ്ക്
Published: May 03 , 2024 02:29 PM IST
1 minute Read
നരേന്ദ്ര മോദി (Photo: Sajjad HUSSAIN / AFP), രാഹുൽ ഗാന്ധി
കൊൽക്കത്ത∙ കേരളത്തിലെ വയനാട്ടിൽ പരാജയപ്പെടുമെന്ന ഭയത്തിനു പുറത്താണ് രാഹുൽ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സുരക്ഷിത മണ്ഡലം അന്വേഷിച്ചു നടക്കുകയായിരുന്നു രാഹുലെന്നും മോദി പരിഹസിച്ചു. സോണിയ ഗാന്ധിയെയും വിമർശിച്ചായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം.
‘‘വയനാട്ടിൽ കോൺഗ്രസിന്റെ രാജകുമാരൻ തോൽക്കുമെന്നു ഞാൻ നേരത്തേ പറഞ്ഞിരുന്നു. വയനാട്ടിൽ പോളിങ് പൂർത്തിയായാലുടൻ വേറെ സീറ്റ് നോക്കാൻ തുടങ്ങുമെന്നും ഞാൻ പറഞ്ഞിരുന്നു. അമേഠിയെ പേടിച്ച് റായ്ബറേലിയിലേക്ക് ഓടുകയാണ്. ഭയപ്പെട്ട് ഓടരുത്. കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ രാജ്യസഭയിലേക്ക് ഓടുമെന്ന് ഞാൻ പറഞ്ഞിരുന്നു. അതും നടന്നു. റായ്ബറേലിയിൽനിന്നു രാജസ്ഥാനിലേക്ക് ഓടിപ്പോയാണ് അവർ രാജ്യസഭയിലേക്കെത്തിയത്’’ – നരേന്ദ്ര മോദി പറഞ്ഞു.
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്നു രാവിലെയാണു കോൺഗ്രസ് റായ്ബറേലിയിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മേയ് 20നാണ് റായ്ബറേലിയിലെ വോട്ടെടുപ്പ്. രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ 2019ൽ മത്സരിച്ച അമേഠിയിൽ ഇത്തവണ കിഷോരി ലാൽ ശർമയാണ് കോൺഗ്രസ് സ്ഥാനാർഥി.
English Summary:
Narenda Modi against Rahul Gandhi
mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-congress 5rjhr692arggjvldo9vobbinuj mo-news-common-wayanadnews mo-politics-leaders-narendramodi
Source link