ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെ കുറിച്ച് വെളിപ്പെടുത്തലുമായി യുവതി. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി പാര്‍ക് എന്ന യുവതിയാണ് കിമ്മിനെക്കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. കിമ്മിന് നിരവധി പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട ‘പ്ലഷര്‍ സ്‌ക്വാഡു’ണ്ടെന്നും ഇതിലേക്ക് വര്‍ഷാവര്‍ഷം 25-ഓളം പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുമെന്നും യുവതി പറഞ്ഞതായാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗന്ദര്യവും രാഷ്ട്രീയമായ സത്യസന്ധതയും അടിസ്ഥാനപ്പെടുത്തിയാണ് പെണ്‍കുട്ടികളുടെ തിരഞ്ഞെടുപ്പ്. രണ്ട് തവണ തന്നെ സ്‌കൗട്ട് ചെയ്‌തെന്നും എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ മൂലമാണ് പരിഗണിക്കാതിരുന്നതെന്നും യുവതി പറയുന്നു.പെണ്‍കുട്ടികളെ ‘പ്ലഷര്‍ സ്‌ക്വാഡി’ലേക്ക് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് യുവതി പറയുന്നതിങ്ങനെയാണ്.- അവര്‍ എല്ലാ ക്ലാസ്മുറികളും സ്‌കൂളിലെ പരിസരപ്രദേശമടക്കം സന്ദര്‍ശിക്കും. സുന്ദരികളായ കുട്ടികള്‍ ഒഴിവാകാതിരിക്കാനാണിത്. പെണ്‍കുട്ടിയെകണ്ടെത്തിയാല്‍ ആദ്യം അവരുടെ കുടുംബത്തിന്റെ ചുറ്റുപാടാണ് പരിശോധിക്കുക. പിന്നീട് രാഷ്ട്രീയ കാഴ്ചപാടുകളും നോക്കും. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ടവരോ ദക്ഷിണ കൊറിയപോലെയുള്ള രാജ്യങ്ങളില്‍ ബന്ധുക്കള്‍ ഉള്ളവരോ ആണെങ്കില്‍ അവരെ ഒഴിവാക്കും.
Source link