INDIALATEST NEWS

സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

സോണിയക്കും പ്രിയങ്കക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക് | Rahul Gandhi in Uttar Pradesh | National News | Malayalam News | Manorama News

സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

ഓൺലൈൻ ഡെസ്ക്

Published: May 03 , 2024 11:33 AM IST

1 minute Read

ഉത്തർപ്രദേശിൽ വിമാനമിറങ്ങുന്ന സോണിയ ഗാന്ധി, കെ.സി.വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി

ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെത്തി. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പമാണു രാഹുൽ ഉത്തർപ്രദേശിൽ വിമാനമിറങ്ങിയത്. വൈകാതെ രാഹുലിന്റെ റോഡ് ഷോ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിയോടെ രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണു വിവരം.

അമേഠിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാർഥികളെ ഔദ്യോഗികമായി ഇന്ന് രാവിലെ പ്രഖ്യാപിച്ചത്. 2004 മുതൽ തുടർച്ചയായി 3 തവണ ജയിച്ച അമേഠിയിൽ തന്നെ രാഹുൽ തുടരണമെന്ന വാദം കോൺഗ്രസിൽ ഉയർന്നിരുന്നു. ഇന്നലെ രാത്രി വൈകിയും തീരുമാനമാകാതെ വന്നതോടെ രണ്ടിടത്തും രാഹുലിന്റെ കൂറ്റൻ ബോർഡുകൾ ഉയർത്തിയിരുന്നു.

പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രതിനിധിയായി ചുമതലകൾ ഏകോപിപ്പിച്ചിരുന്നത് ശർമയാണ്. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.

English Summary:
Rahul Gandhi in Uttar Pradesh

mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 4f1a0o0e5ncr3dqs0hsn13f6al mo-news-world-countries-india-indianews mo-news-national-states-uttarpradesh mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button