തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്ഫെറിക്കൽ റോബോട്ട് ടെക്നോളജി ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെൻസ്, പാരാമിലിറ്ററി, സ്പെഷൽ ഫോഴ്സ്, പോലീസ് തുടങ്ങിയ സുരക്ഷാ ഏജൻസികൾക്ക് ഉപയോഗപ്രദമായ അത്യാധുനിക സ്ഫെറിക്കൽ റോബോട്ട് സാങ്കേതികവിദ്യയാണ് ഇതിലൂടെ പങ്കിടുന്നത്. സുരക്ഷാ ഏജൻസികൾക്ക് ആവശ്യമായ സ്ഫെറിക്കൽ റോബോട്ട് ടെക്നോളജി വികസിപ്പിക്കുന്നതിനും റോബോട്ട് നിർമിക്കുന്നതിനുമുള്ള ഐഐടി ബോംബെയുടെ സാങ്കേതിക സേവനം ഈ കരാറിലൂടെ ആലിബൈക്കു ലഭിക്കും. തീവ്രവാദ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളിൽ ചെറിയ പന്തിന്റെ വലിപ്പമുള്ള ടാക്ടിക്കൽ റോബോട്ടിനെ കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് എറിഞ്ഞാൽ അവിടെനിന്നുള്ള ലൈവ് ഓഡിയോ, വീഡിയോ സ്ട്രീമിംഗ് സുരക്ഷാ ഏജൻസികൾക്കു ലഭിക്കും. ഇത്തരം വിവരങ്ങൾ ലഭ്യമാക്കുന്ന ‘സ്ഫെറിക്കൽ റോബോട്ട് ഫോർ റൂം ഇന്റർവെൻഷൻ’ ആണ് ഐഐടി ബോംബെയും ആലിബൈയും ചേർന്ന് നിർമിക്കുക.
മുംബൈ ഐഐടിയിൽ നടന്ന ചടങ്ങിൽ ഐഐടി ബോംബെ ഡീൻ പ്രഫ. സച്ചിൻ പട്വർധനും ആലിബൈ ഓപ്പറേഷൻസ് ഡയറക്ടർ ഡോ. എസ്.പി. സുനിലും കരാറുകൾ കൈമാറി. സൈബർ ഫോറെൻസിക്സ്, സൈബർ ഇന്റലിജിൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ആലിബൈ, ടാക്റ്റിക്കൽ ടെക്നോളജി രംഗത്തുകൂടി പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐഐടി ബോംബെയുമായി അഭിമാനകരമായ കരാർ ഒപ്പുവച്ചതെന്ന് കന്പനിയുടെ ബിസിനസ് ഡയറക്ടർ കെ.എം. ശ്യാം അറിയിച്ചു.

Source link