അണ്ടര്‍ 20 യൂത്ത് നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്: കേരളം-ഗുജറാത്ത് മത്സരം ഇന്ന്
കൊച്ചി: ചത്തീസ്ഗഡിൽ നടക്കുന്ന സ്വാമി വിവേകാനന്ദ ട്രോഫി അണ്ടര്‍ 20 യൂത്ത് നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യമത്സരത്തിൽ ഇന്ന് കേരളവും ഗുജറാത്തും മാറ്റുരയ്ക്കും. ഇന്നു മുതല്‍ 22 വരെയാണ് ചാമ്പ്യന്‍ഷിപ്. അഞ്ചിന് ആന്ധ്രാപ്രദേശുമായും ഏഴിന് ഹരിയാനയുമായും കേരളം ഏറ്റുമുട്ടും. ഹരിയാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത് ടീമുകള്‍ ഉള്‍പ്പെട്ട ഡി ഗ്രൂപ്പിലാണു കേരള ടീം. കോട്ടയത്തുനിന്നുള്ള ജഗന്നാഥാണ് ക്യാപ്റ്റന്‍. സനുഷ് രാജാണ് ടീമിന്റെ ചീഫ് കോച്ച്. വാഹിദ് സാലി അസിസ്റ്റന്റ് കോച്ചുമാണ്. ഹുബൈസ് ഹമ്മീദ് ടീം ഫിസിയോ. ടീമംഗങ്ങള്‍: ഡിഫന്‍ഡര്‍മാര്‍: ജഗന്നാഥ് (ക്യാപ്റ്റന്‍, കോട്ടയം), സി.വി. മുഹമ്മദ് ബിലാല്‍ (കോഴിക്കോട്), വികാസ് വിനു, ഇ.എന്‍. മുഹമ്മദ് തമീം (എറണാകുളം), ഷാനു സ്റ്റെല്ലസ് (തിരുവനന്തപുരം).
മിഡ്ഫീല്‍ഡര്‍മാര്‍: പി. ആദില്‍ (കാസര്‍ഗോഡ്), ടി.പി. ജിസ്നാസ് (മലപ്പുറം), അജിന് ആന്റണി (തിരുവനന്തപുരം), ആകിഷ് സിറില്‍ (എറണാകുളം), അലന് ഷാജു (തിരുവനന്തപുരം), റിജോയ് പി. ചാക്കോ (തൃശൂര്‍), ദില്‍ജിത്ത് (മലപ്പുറം). സ്ട്രൈക്കര്‍മാര്‍: അക്ഷി കുമാര്‍ സുബേദി (എറണാകുളം), സാനു ശോഭന (തിരുവനന്തപുരം), അല്‍ ഷമീം എസ്. സലിം (എറണാകുളം), അഹമ്മദ് അന്‍ഫാസ് (കാസര്‍ഗോഡ്). ഗോള്‍ കീപ്പര്‍മാര്‍: വി.ഒ. ആദില്‍ (കോട്ടയം), പി. മിലന് (കോട്ടയം).
Source link