അൽകാരസ് പുറത്ത്

മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിൽ കഴിഞ്ഞ രണ്ട് തവണയും ചാന്പ്യനായ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ക്വാർട്ടറിൽ പുറത്ത്. റഷ്യയുടെ ആൻഡി റുബ്ലെവിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അൽകാരസ് തോൽവി വഴങ്ങി. സ്കോർ: 4-6, 6-3, 6-2. മാഡ്രിഡ് ഓപ്പണിനു മുന്‍പ് നടന്ന കളിമണ്‍ കോർട്ട് പോരാട്ടങ്ങളായ മോണ്ടികാർലൊ, ബാഴ്സലോണ ഓപ്പണുകളിൽ നിന്ന് പരിക്കിനെ തുടർന്ന് അൽകാരസ് വിട്ടുനിൽക്കുകയായിരുന്നു. സെമിയിൽ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സാണ് റുബ്ലെവിന്റെ എതിരാളി.
വനിതാ സിംഗിൾസിൽ ഒന്നാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ അമേരിക്കയുടെ മാഡിസൺ കീസിനെയാണ് തോൽപ്പിച്ചത്; 6-1, 6-3.
Source link