അമിത് ഷായുടെ വ്യാജ വിഡിയോ: കോൺഗ്രസ് സമൂഹമാധ്യമ ടീമിലെ 6 പേർ അറസ്റ്റിൽ
അമിത് ഷായുടെ വ്യാജ വിഡിയോ: കോൺഗ്രസ് സമൂഹമാധ്യമ ടീമിലെ 6 പേർ അറസ്റ്റിൽ – Six members of Congress social media team arrested on Amit Shah fake video case | Malayalam News, India News | Manorama Online | Manorama News
അമിത് ഷായുടെ വ്യാജ വിഡിയോ: കോൺഗ്രസ് സമൂഹമാധ്യമ ടീമിലെ 6 പേർ അറസ്റ്റിൽ
മനോരമ ലേഖകൻ
Published: May 03 , 2024 03:49 AM IST
1 minute Read
രേവന്ത് റെഡ്ഡിക്ക് വീണ്ടും സമൻസ് നൽകിയേക്കും
അമിത് ഷാ (ചിത്രം: മനോരമ)
ന്യൂഡൽഹി ∙ സംവരണവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ വ്യാജ വിഡിയോ പങ്കുവച്ചതിന് തെലങ്കാന കോൺഗ്രസിന്റെ സമൂഹമാധ്യമ ടീമിലെ 6 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. തെലങ്കാനയിൽ വച്ചാണ് അറസ്റ്റ്. തെലങ്കാന കോൺഗ്രസിന്റെ ‘എക്സ്’ (മുൻപ് ട്വിറ്റർ) പേജ് ഈ വിഡിയോ പങ്കുവച്ചിരുന്നു. പിസിസി അധ്യക്ഷനെന്ന നിലയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കു പൊലീസ് സമൻസ് നൽകിയെങ്കിലും അദ്ദേഹം എത്തിയില്ല. സംഭവവുമായി രേവന്തിനു ബന്ധമില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചത്. വീണ്ടും സമൻസ് നൽകിയേക്കും.
ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ പിഎ സതീഷ് വൻസോല, എഎപി ദാഹോദ് ജില്ലാ പ്രസിഡന്റ് രാകേഷ് ബരിയ എന്നിവരെ കഴിഞ്ഞദിവസം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതിലേറെപ്പേർക്കു നോട്ടിസ് നൽകിയെന്നാണു വിവരം. എസ്‍സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള ‘ഭരണഘടനാവിരുദ്ധമായ സംവരണം’ അവസാനിപ്പിക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്ന തരത്തിലാണ് വ്യാജ വിഡിയോ. തെലങ്കാനയിലെ മുസ്‍ലിം സംവരണം എടുത്തുകളയുമെന്ന അദ്ദേഹത്തിന്റെ പ്രസംഗമാണ് എഡിറ്റ് ചെയ്ത് ഇത്തരത്തിൽ പ്രചരിപ്പിച്ചത്.
English Summary:
Six members of Congress social media team arrested on Amit Shah fake video case
43rlk671g1bl2utaed344bdsgb mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-technology-socialmedia mo-politics-leaders-amitshah
Source link