ഡോർട്ട്മുണ്ടിനു ജയം; റയൽ, ബയേണ്‍ സമാസമം

ഡോർട്ട്മുണ്ട്/മ്യൂണിക്: യുവേഫ ചാന്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനു ജയം. ഹോം മത്സരത്തിൽ ഡോർട്ട്മുണ്ട് 1-0ന് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമയ്നെ തോൽപ്പിച്ചു. നിക്ലാസ് ഫുൾക്രൂഗ് (36’) നേടിയ ഗോളിലായിരുന്നു ഡോർട്ട്മുണ്ടിന്റെ ജയം. അതേസമയം, ജർമൻ കരുത്തരായ ബയേണ്‍ മ്യൂണിക്കും സ്പാനിഷ് ശക്തിയായ റയൽ മാഡ്രിഡും തമ്മിൽ നടന്ന സെമി 2-2 സമനിലയിൽ കലാശിച്ചു.
ബയേണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ലെറോയ് സനെ (53’), ഹാരി കെയ്ൻ (57’ പെനാൽറ്റി) എന്നിവർ ആതിഥേയർക്കുവേണ്ടി വലകുലുക്കി. വിനീഷ്യസ് ജൂണിയറിന്റെ (24’, 83’ പെനാൽറ്റി) ഇരട്ടഗോളിൽ റയൽ സമനില പിടിച്ചു. രണ്ടാംപാദ സെമി പോരാട്ടങ്ങൾ എട്ട്, ഒന്‍പത് തീയതികളിൽ അരങ്ങേറും.
Source link