മണിപ്പുർ കലാപം: ഒന്നാം വാർഷികത്തിലും തീയണയുന്നില്ല

മണിപ്പുർ കലാപം: ഒന്നാം വാർഷികത്തിലും തീയണയുന്നില്ല – Manipur riots complete one year today | Malayalam News, India News | Manorama Online | Manorama News

മണിപ്പുർ കലാപം: ഒന്നാം വാർഷികത്തിലും തീയണയുന്നില്ല

മനോരമ ലേഖകൻ

Published: May 03 , 2024 03:52 AM IST

1 minute Read

ഗോത്ര ഭൂരിപക്ഷ ജില്ലകളിൽ ഇന്ന് ഹർത്താൽ

മണിപ്പുരിലെ ബിഷ്ണുപുരിൽ പട്രോളിങ് നടത്തുന്ന സുരക്ഷാസേന. (File Photo: IANS)

കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 230 ൽ അധികം പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്ത കലാപത്തിൽ ഇപ്പോഴും കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നു. ഗോത്രവിഭാഗക്കാരുടെ നേതൃത്വത്തിൽ ഇന്ന് ഗോത്ര ഭൂരിപക്ഷ ജില്ലകളിൽ ഹർത്താൽ നടത്തും. ഡൽഹി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ രക്തസാക്ഷിദിനം ആചരിക്കും.

ഭൂരിപക്ഷ മെയ്തെയ് വിഭാഗത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ വർഷം മേയ് 3 ന് ചുരാചന്ദ്പുരിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചോടെയാണ് കലാപം ആരംഭിക്കുന്നത്. മാർച്ച് അക്രമാസക്തമായതോടെ ഇംഫാൽ താഴ്‍വരയിൽ കുക്കികൾ വേട്ടയാടപ്പെട്ടു. ഇരുവിഭാഗങ്ങളും അവരവർക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലേക്കു പിൻമാറി അതിർത്തികളിൽ യുദ്ധം ചെയ്യുകയാണ്. നൂറുകണക്കിന് ക്രിസ്തീയ ദേവാലയങ്ങൾ തകർക്കപ്പെട്ടു.

തീവ്ര മെയ്തെയ് വിഭാഗമായ ആരംഭായ് തെംഗോലിൻ നിന്ന് യന്ത്രത്തോക്കുകൾ പിടിച്ചെടുത്ത പട്ടാളവുമായി മെയ്തെയ് വനിതകൾ കഴിഞ്ഞ ദിവസം ഏറ്റുമുട്ടി. കലാപം കൂടുതൽ ആളിപ്പടരുമെന്ന ഭീതിയിലാണ് സുരക്ഷാ ഏജൻസികൾ. 

English Summary:
Manipur riots complete one year today

mo-news-common-malayalamnews mo-crime-attack 40oksopiu7f7i7uq42v99dodk2-list mo-news-common-manipurunrest mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-crime-murder 73i9rjq1jenupigkvblvjpp42p mo-news-national-states-manipur


Source link
Exit mobile version