INDIA

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ പാക്കിസ്ഥാൻ പ്രാർഥിക്കുന്നെന്ന് മോദി

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ പാക്കിസ്ഥാൻ പ്രാർഥിക്കുന്നെന്ന് മോദി – Narendra Modi says Pakistan is praying for Rahul Gandhi to become Prime Minister | Malayalam News, India News | Manorama Online | Manorama News

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ പാക്കിസ്ഥാൻ പ്രാർഥിക്കുന്നെന്ന് മോദി

മനോരമ ലേഖകൻ

Published: May 03 , 2024 03:52 AM IST

1 minute Read

നരേന്ദ്ര മോദി (Photo: Sajjad HUSSAIN / AFP)

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാ‍ൻ പാക്കിസ്ഥാൻ പ്രാർഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. പാക്കിസ്ഥാന്റെ അനുയായികളാണ് കോൺഗ്രസെന്നും ഗുജറാത്തിലെ വിവിധ പൊതുയോഗങ്ങളിൽ അദ്ദേഹം പരിഹസിച്ചു. പാക്കിസ്ഥാനിലെ മുൻമന്ത്രി ചൗധരി ഫവാദ് ഹുസൈൻ രാഹുൽ ഗാന്ധിയുടെ പ്രചാരണ വിഡിയോ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തതു ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആരോപണം. 
മുസ‍്‌ലിംകൾക്കു സംവരണം നൽകാൻ ഭരണഘടന മാറ്റില്ലെന്ന് എഴുതിത്തരാൻ കോൺഗ്രസിനു ധൈര്യമുണ്ടോ ? കശ്മീരിൽ 370–ാം വകുപ്പ് റദ്ദാക്കി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതു തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. വയനാട്ടിൽ ജയിച്ചാൽ മുസ്‌ലിംകൾക്കു സംവരണം നൽകാൻ കരാറുണ്ടായോ, അതിന്റെ പേരിൽ രാജ്യം മുഴുവൻ വാങ്ങാൻ ധാരണയുണ്ടായോ എന്നൊക്കെ സംശയിക്കണമെന്ന് ടിവി9 ചാനലിനു നൽകിയ അഭിമുഖത്തിലും മോദി ആരോപിച്ചു. 400 സീറ്റ് കിട്ടിയാൽ ബിജെപി ഭരണഘടന മാറ്റുമെന്നാണ് പറയുന്നത്. ബിജെപിക്കും പിന്തുണയ്ക്കുന്നവർക്കും കൂടി കഴിഞ്ഞ തവണ 400 സീറ്റിനടുത്തുണ്ടായിരുന്നു. എന്നിട്ടും അതു ചെയ്തില്ല. ജവാഹർലാൽ നെഹ്റു ആദ്യം നടത്തിയ ഭരണഘടനാ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാനായിരുന്നുവെന്നും ആരോപിച്ചു. 

ആയിരംതവണ പറഞ്ഞാലും കള്ളം സത്യമാകില്ല: ഖർഗെ
ന്യൂഡൽഹി ∙ കള്ളം നൂറായിരം തവണ ആവർത്തിച്ചാൽ സത്യമാകില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിയെ ഓർമപ്പെടുത്തി. കോൺഗ്രസിന്റെയും ഇന്ത്യാസഖ്യത്തിന്റെയും വിഭജന രാഷ്ട്രീയം വോട്ടർമാരെ ബോധ്യപ്പെടുത്തണമെന്നു നരേന്ദ്ര മോദി ബിജെപി ഭാരവാഹികളെ ആഹ്വാനം ചെയ്തിരുന്നു. ഇതിനു മറുപടിയായി മോദിക്ക് അയച്ച കത്തിലാണ് ഖർഗെയുടെ രൂക്ഷ വിമർശനം. പ്രസംഗങ്ങളിൽ പറഞ്ഞ കള്ളങ്ങൾക്ക് ഉദ്ദേശിച്ച ഫലം കിട്ടാത്തതുകൊണ്ടാണ് അതേ കള്ളം ആവർത്തിക്കാൻ പാർട്ടി ഭാരവാഹികളോടും മോദി നിർദേശിച്ചിരിക്കുന്നത്.

നിരാശയും ആശങ്കയും കാരണമാണ് പ്രധാനമന്ത്രിപദത്തിനു ചേരാത്ത ഭാഷ മോദി ഉപയോഗിക്കുന്നത്. ആർഎസ്എസും പിന്നീട് ബിജെപിയുമാണ് സംവരണത്തെ തുടർച്ചയായി എതിർത്തതെന്ന് എല്ലാവർക്കും അറിയാം. പൂർവിക സ്വത്തിനു കോൺഗ്രസ് നികുതി ഏർപ്പെടുത്തുമെന്ന മോദിയുടെ വാദം കള്ളമാണ്. മോദി സർക്കാരിലെ ധനമന്ത്രിയാണു പൂർവിക സ്വത്തിൽ നികുതി വേണമെന്നു നിരന്തരം വാദിക്കുന്നതെന്നും ഖർഗെ പറഞ്ഞു.
മോദിയുടെ നയങ്ങളോ പ്രചാരണമോ ആളുകളെ ആവേശഭരിതരാക്കുന്നില്ലെന്നാണ് ആദ്യ 2 ഘട്ടങ്ങളിലെ കുറഞ്ഞ പോളിങ് സൂചിപ്പിക്കുന്നത്. വേനൽച്ചൂടിലല്ല, മോദിയുടെ നയങ്ങളിലാണ് സാധാരണക്കാർ ഉരുകുന്നത്. ചൈനയ്ക്കു ക്ലീൻ ചിറ്റ് നൽകിയ മോദി, ഇന്ത്യയ്ക്കു വേണ്ടി ജീവത്യാഗം ചെയ്ത 20 സൈനികരെ അവഹേളിക്കുകയായിരുന്നുവെന്നും ഖർഗെ കുറ്റപ്പെടുത്തി.

ബിജെപി വിഡിയോ ഇൻസ്റ്റഗ്രാം നീക്കി
ന്യൂഡൽഹി ∙ കോൺഗ്രസ് മുസ്‌ലിം സംവരണം നടപ്പാക്കുമെന്നും മുസ്‌ലിംകൾക്കു രാജ്യം തീറെഴുതിക്കൊടുക്കുമെന്നും അധിക്ഷേപിക്കുന്ന ബിജെപിയുടെ അനിമേഷൻ വിഡിയോ ഇൻസ്റ്റഗ്രാം നീക്കം ചെയ്തു. മേയ് ഒന്നിനു ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെപ്പേർ തിരഞ്ഞെടുപ്പു കമ്മിഷനെ ടാഗ് ചെയ്ത് പരാതിപ്പെടുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെയാണ് വിഡിയോ നീക്കിയത്. ബിജെപി പ്രതികരിച്ചിട്ടില്ല. മതസ്പർധ വളർത്തുന്ന വിഡിയോയുടെ പേരിൽ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് തിരഞ്ഞെടുപ്പു കമ്മിഷനും പ്രതികരിച്ചിട്ടില്ല.

English Summary:
Narendra Modi says Pakistan is praying for Rahul Gandhi to become Prime Minister

mo-politics-leaders-rahulgandhi 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-politics-leaders-narendramodi 2efc7v9dbaucbfl8c2ueephp6e


Source link

Related Articles

Back to top button