ഇന്ത്യക്കു ജയം, പരന്പര
ധാക്ക: വനിത ട്വന്റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽപ്പിച്ച് ഇന്ത്യ. സിൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ വനിതകളുടെ ജയം.
അഞ്ചു മത്സരങ്ങളടങ്ങിയ പരന്പരയിൽ 3-0 ലീഡോടെ ഇന്ത്യ പരന്പര സ്വന്തമാക്കി. അർധസെഞ്ചുറി നേടിയ ഷെഫാലി വർമയാണ് (51) കളിയിലെ താരം. സ്കോർ: ബംഗ്ലാദേശ്: 20 ഓവറിൽ 117/8. ഇന്ത്യ: 18.3 ഓവറിൽ 121/3.
Source link