INDIALATEST NEWS

ഹാജിപുരിൽ പാസ്വാന്റെ പിൻഗാമിയാകാൻ ചിരാഗ്

ഹാജിപുരിൽ പാസ്വാന്റെ പിൻഗാമിയാകാൻ ചിരാഗ് – Chirag Paswan give nomination as NDA candidate in loksabha elections 2024 in Hajipur | Malayalam News, India News | Manorama Online | Manorama News

ഹാജിപുരിൽ പാസ്വാന്റെ പിൻഗാമിയാകാൻ ചിരാഗ്

മനോരമ ലേഖകൻ

Published: May 03 , 2024 03:54 AM IST

1 minute Read

പത്രിക നൽകും മുൻപ് ചിരാഗ് പാസ്വാൻ ഖഗൗൽ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.

പട്ന ∙ ഹാജിപുരിൽ റാം വിലാസ് പാസ്വാന്റെ അനന്തരാവകാശിയാകാൻ മകൻ ചിരാഗ് പാസ്വാൻ എൻഡിഎ സ്ഥാനാർഥിയായി പത്രിക നൽകി. രണ്ടു തവണ വിജയിച്ച  ജമുയി സീറ്റ് സഹോദരീഭർത്താവ് അരുൺ ഭാരതിക്കു കൈമാറിയാണ് എൽജെപി (റാംവിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ ഹാജിപുരിൽ മത്സരിക്കുന്നത്. റാം വിലാസ് പാസ്വാനെ എട്ടു തവണ ജയിപ്പിച്ച മണ്ഡലമാണു ഹാജിപുർ. അദ്ദേഹം രാജ്യസഭയിലേക്കു മാറിയശേഷം കഴിഞ്ഞതവണ സഹോദരൻ പശുപതി പാരസിനെ ഇവിടെ നിർത്തി ജയിപ്പിക്കുകയായിരുന്നു.

കഴിഞ്ഞതവണ പാരസിനോടു തോറ്റ ശിവചന്ദ്ര റാമാണ് ഇക്കുറിയുംആർജെഡി സ്ഥാനാർഥി. ബോളിവുഡിലും അരക്കൈ നോക്കിയശേഷം രാഷ്ട്രീയത്തിലെത്തിയ ചിരാഗ് ബിഹാറിൽ എൻഡിഎയുടെ താരപ്രചാരകനാണ്. കന്നിച്ചിത്രം ‘മിലേ ന മിലേ ഹമി’ൽ (2011) നായികയായിരുന്ന കങ്കണ റനൗട്ട് ഹിമാചലിലെ മണ്ഡിയിൽ മത്സരിക്കുന്നുവെന്ന കൗതുകവുമുണ്ട്. റാം വിലാസ് പാസ്വാന്റെ മരണത്തിനു ശേഷം എൽജെപി പിളർന്ന സാഹചര്യത്തിൽ പശുപതി പാരസിനെ നിഷ്കരുണം തള്ളിക്കളഞ്ഞാണ് ബിജെപി കേന്ദ്ര നേതൃത്വം ചിരാഗിനെ ഒപ്പം നിർത്തുന്നത്. പാർട്ടിക്ക് 5 സീറ്റുകളും നൽകി. ചിരാഗിനാണു പിന്തുണയെന്നു കണ്ട് പശുപതി പാരസ് പിൻവലിഞ്ഞിരിക്കുകയാണിപ്പോൾ. 

English Summary:
Chirag Paswan give nomination as NDA candidate in loksabha elections 2024 in Hajipur

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-rjd mo-politics-parties-nda 1fk5d3n60b6bk7ekk7r0nrgoff mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button