സോളമൻ ദ്വീപിൽ ചൈനാ അനുകൂലി പ്രധാനമന്ത്രി


കാ​​​ൻ​​​ബ​​​റ: സോ​​​ള​​​മ​​​ൻ ദ്വീ​​​പി​​​ലെ പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ചൈ​​​നാ അ​​​നു​​​കൂ​​​ലി​​​യാ​​​യ ജ​​​റ​​​മി​​​യാ മാ​​​നെ​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ളോ​​​ട് വി​​​മു​​​ഖ​​​ത കാ​​​ട്ടി​​​യി​​​രു​​​ന്ന മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​നാ​​​സെ സൊ​​​ഗ​​​വാ​​​രെ​​​യു​​​ടെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി​​​ട്ടാ​​​ണ് ജ​​​റ​​​മി​​​യാ സ്ഥാ​​​ന​​​മേ​​​ൽ​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​രോ​​​ധ​​​മ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം തു​​​ട​​​രു​​​മെ​​​ന്നു ജ​​​റ​​​മി​​​യാ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 2019ൽ ​​​ജ​​​റ​​​മി​​​യാ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് സോ​​​ള​​​മ​​​ൻ ദ്വീ​​​പ് താ​​​യ്‌​​​വാ​​​നു​​​മാ​​​യു​​​ള്ള ന​​​യ​​​ത​​​ന്ത്രം വി​​​ച്ഛേ​​​ദി​​​ച്ച് ചൈ​​​ന​​​യോ​​​ട് അ​​​ടു​​​ത്ത​​​ത്.


Source link

Exit mobile version