INDIA

വാക്സീൻ സർട്ടിഫിക്കറ്റിൽനിന്ന് മോദി അപ്രത്യക്ഷനായി; പെരുമാറ്റച്ചട്ടം കാരണമെന്ന് വിശദീകരണം

വാക്സീൻ സർട്ടിഫിക്കറ്റിൽനിന്ന് മോദി അപ്രത്യക്ഷനായി; പെരുമാറ്റച്ചട്ടം കാരണമെന്ന് വിശദീകരണം – Prime Minister Narendra Modi’s picture removed from Covid vaccine certificate | Malayalam News, India News | Manorama Online | Manorama News

വാക്സീൻ സർട്ടിഫിക്കറ്റിൽനിന്ന് മോദി അപ്രത്യക്ഷനായി; പെരുമാറ്റച്ചട്ടം കാരണമെന്ന് വിശദീകരണം

മനോരമ ലേഖകൻ

Published: May 03 , 2024 12:00 AM IST

1 minute Read

പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കം ചെയ്ത നിലയിൽ കോവിഡ് സർട്ടിഫിക്കറ്റ് (Photo: X/@BhavikaKapoor5)

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണമാണെന്നാണ് വിശദീകരണം. മുൻപ് ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, യുപി നിയമസഭാ തിരഞ്ഞെടുപ്പു വേളകളിലും മോദിയുടെ ചിത്രം ഒഴിവാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിരുന്നു. 

കോവിഷീൽഡ് വാക്സീനെടുക്കുന്നവരിൽ അപൂർവമായി ഗുരുതര പാർശ്വഫലം ഉണ്ടാകാമെന്ന് ഉൽപാദക കമ്പനി കഴിഞ്ഞദിവസം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ചിത്രം നീക്കിയതെന്നു സമൂഹമാധ്യമപ്രചാരണമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ ഇതു പ്രചാരണവിഷയമാക്കുകയും ചെയ്തു. വാക്സീൻ കമ്പനികളിൽനിന്ന് ബിജെപി സംഭാവന വാങ്ങിയിരുന്നതായും ഇരുനേതാക്കളും ആരോപിച്ചു. 

English Summary:
Prime Minister Narendra Modi’s picture removed from Covid vaccine certificate

e7g5ijdvmh4o9gmqm2sudn5tt 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-priyankagandhi mo-politics-leaders-akhileshyadav mo-politics-leaders-narendramodi


Source link

Related Articles

Back to top button