മോദിയോ രാഹുലോ ? രാഹുൽ എന്ന് സദസ്യർ; വെട്ടിലായി മഹിളാ മോർച്ച നേതാവ് – Whom do you prefer – Narendra Modi or Rahul Gandhi? Rahul says the audience; shock for Mahila Morcha leader Shoumika Mahadik | India News, Malayalam News | Manorama Online | Manorama News
മോദിയോ രാഹുലോ ? രാഹുൽ എന്ന് സദസ്യർ; വെട്ടിലായി മഹിളാ മോർച്ച നേതാവ്
മനോരമ ലേഖകൻ
Published: May 03 , 2024 12:00 AM IST
1 minute Read
നരേന്ദ്ര മോദി (Photo: Sajjad HUSSAIN / AFP), രാഹുൽ ഗാന്ധി
മുംബൈ ∙ ‘ആരെ വേണം ? നരേന്ദ്ര മോദിയോ രാഹുൽ ഗാന്ധിയോ?’ പൊതുയോഗത്തിൽ ബിജെപി വനിതാ നേതാവിന്റെ ചോദ്യത്തിന് ‘രാഹുൽ ഗാന്ധി’ എന്നു സദസ്യരുടെ മറുപടി. മഹിളാ മോർച്ച കോലാപുർ ജില്ലാ പ്രസിഡന്റ് ഷൗമിക മഹാദിക്കാണ് വടികൊടുത്ത് അടിവാങ്ങിയത്. ഉത്തരം കേട്ട ഷൗമിക ആദ്യം െചറുതായി ഞെട്ടുന്നതും പിന്നീട് ചിരിയിലൂടെ ലഘൂകരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
കോൺഗ്രസ് സൈബർ വിഭാഗം വിഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ‘ബിജെപി പ്രവർത്തകരുടെ മൻ കീ ബാത്ത്’ കേൾക്കുക എന്ന കുറിപ്പുമായി കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷ വർഷ ഗായ്ക്‌വാഡ് വിഡിയോ എക്സിൽ ഷെയർ ചെയ്തു. ശിവസേന ഷിൻഡെ വിഭാഗത്തിലെ സഞ്ജയ് മണ്ഡലികാണ് കോലാപുരിലെ എൻഡിഎ സ്ഥാനാർഥി. ഛത്രപതി ശിവാജിയുടെ പിൻഗാമിയായ ഷാഹു മഹാരാജാണ് കോൺഗ്രസ് സ്ഥാനാർഥി.
English Summary:
Whom do you prefer – Narendra Modi or Rahul Gandhi? Rahul says the audience; shock for Mahila Morcha leader Shoumika Mahadik
mo-politics-leaders-rahulgandhi mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 3viqf1af2bnkf2g8es21848oi7 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-narendramodi mo-politics-elections-loksabhaelections2024
Source link