INDIALATEST NEWS

പാഴ്സലിലെത്തിയ യന്ത്രം പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു

പാഴ്സലിലെത്തിയ യന്ത്രം പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു – Father and daughter died when the machine that reached as parcel exploded ​| Kerala News, Malayalam News | Manorama Online | Manorama News

പാഴ്സലിലെത്തിയ യന്ത്രം പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു

മനോരമ ലേഖകൻ

Published: May 03 , 2024 12:00 AM IST

1 minute Read

പ്രതീകാത്മക ചിത്രം

അഹമ്മദാബാദ് ∙ അജ്ഞാതൻ പാഴ്സൽ ആയി എത്തിച്ച ഇലക്ട്രോണിക് യന്ത്രം പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. 2 മക്കൾക്കു ഗുരുതരമായി പരുക്കേറ്റു. സബർകാന്ത ജില്ലയിൽ വേദഗ്രാമത്തിലെ ജിതു വൻസാരയും മക്കളുമാണു മരിച്ചത്. ഓട്ടോറിക്ഷയിലെത്തിയ ഒരാൾ നൽകിയിട്ടുപോയ പാഴ്സലിലുണ്ടായിരുന്ന യന്ത്രം പ്ലഗിൽ കുത്തി സ്വിച്ചിട്ടയുടൻ പൊട്ടിത്തെറിക്കുകയായിരുന്നു.

ജിതു സംഭവസ്ഥലത്തും 11 വയസ്സുള്ള മകൾ ആശുപത്രിയിലും മരിച്ചു. മറ്റു 2 പെൺമക്കളുടെ സ്ഥിതി ഗുരുതരമാണ്. വീട്ടുകാർ ഓർഡർ ചെയ്ത യന്ത്രം പൊട്ടിത്തെറിച്ചതാണോ അതോ കൊലപാതകമാണോയെന്നു പൊലീസ് അന്വേഷിക്കുകയാണ്.

English Summary:
Father and daughter died when the machine that reached as parcel exploded

mo-crime-crimeindia 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1ihhrv5nca6oujhd251f3m81t2 6anghk02mm1j22f2n7qqlnnbk8-list mo-health-death mo-news-national-states-gujarat mo-crime-crime-news


Source link

Related Articles

Back to top button