CINEMA

25ാം ദിവസവും ഹൗസ്ഫുൾ ‘ആവേശം’; ഇതുവരെ കലക്‌ഷൻ 136 കോടി

25ാം ദിവസവും ഹൗസ്ഫുൾ ‘ആവേശം’; ഇതുവരെ കലക്‌ഷൻ 136 കോടി

ഫഹദ് ഫാസിലിന്റെ ‘ആവേശം’ ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കു കുതിക്കുകയാണ്. റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോൾ 136 കോടിയാണ് സിനിമയുടെ ആഗോള കലക്‌ഷൻ. 66 കോടിയാണ് കേരളത്തിൽ നിന്നും മാത്രം ചിത്രം വാരിക്കൂട്ടിയത്. കർണാടക–തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം കലക്‌ട് ചെയ്തു.
വിഷു റിലീസിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും പണംവാരി സിനിമയാണ്. ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തിയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അതേ സമയം ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും മുന്‍പന്തിയിലാണ് ആവേശത്തിലെ ഗാനങ്ങള്‍.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ദിവസം കേരളത്തിൽ നിന്നും 3.5 കോടി വാരിയപ്പോൾ ആഗോള കലക്‌ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു.

‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം അടുത്ത ആഴ്ച 150 കോടി ക്ലബ്ബിലെത്തിയേക്കും. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനെയാണ് ചിത്രത്തില്‍ കാണാനാവുക. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍‌മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്നു.  ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

Source link

Related Articles

Back to top button