പീഡനക്കേസ്: സമൻസ് മടങ്ങി, പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ്

പീഡനക്കേസ്: പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് – Prajwal Revanna | Sexual Harassment | Manorama Online News

പീഡനക്കേസ്: സമൻസ് മടങ്ങി, പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ്

ഓൺലൈൻ ഡെസ്‌ക്

Published: May 02 , 2024 11:10 AM IST

Updated: May 02, 2024 12:31 PM IST

1 minute Read

പ്രജ്വൽ രേവണ്ണ (Photo: X/ @Sydusm)

ബെംഗളൂരു∙ ലൈംഗിക പീഡനക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. സമന്‍സ് മടങ്ങിയതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിനു നോട്ടിസ് കൈമാറി. 

ഹാസന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രതി രാജ്യം വിട്ടിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനും ഹാജരായില്ല. രാജ്യത്തിനു പുറത്തായതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ സമന്‍സിന് തന്റെ അഭിഭാഷകര്‍ മറുപടി നല്‍കുമെന്നാണു പ്രജ്വല്‍ എക്സിലൂടെ അറിയിച്ചത്. പ്രജ്വലിനെ തിരികെയെത്തിക്കാന്‍ കര്‍ണാടക പൊലീസ് നടപടി തുടങ്ങിയതിനു പിന്നാലെയായിരുന്നു ട്വീറ്റ്.

നടപടിയുടെ ഭാഗമായി പ്രജ്വലിനും അച്ഛന്‍ രേവണ്ണയ്ക്കും സമന്‍സ് അയച്ചിരുന്നു. ഹാസന്‍ ഹോളേനരസിപ്പുര പൊലീസ് ഞായറാഴ്ച റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലാണു സമന്‍സ് നല്‍കിയത്. പ്രജ്വലും എംഎല്‍എയും മുന്‍ മന്ത്രിയുമായ പിതാവ് എച്ച്.ഡി.രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന മുന്‍ വീട്ടുജോലിക്കാരിയുടെ പരാതിയിലാണു കേസ്.

English Summary:
Prajwal Revanna on the Radar: Lookout Notice Issued in Sexual Harassment Allegations

mo-crime-sexualharassment 5us8tqa2nb7vtrak5adp6dt14p-list 1ldt2jkl0cj6484h0g7fivvo3a 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-crime-rapecasesinindia mo-crime-crime-news


Source link
Exit mobile version