വാരാണസിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിക്കാൻ കോമീഡിയൻ ശ്യാം രംഗീല
വാരാണസിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിക്കാൻ കോമീഡിയൻ ശ്യാം രംഗീല– Comedian Shyam Rangeela | Varanasi Loksabha | India News | Malayala Manorama
വാരാണസിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ മത്സരിക്കാൻ കോമീഡിയൻ ശ്യാം രംഗീല
ഓൺലൈൻ ഡെസ്ക്
Published: May 02 , 2024 12:00 PM IST
1 minute Read
ശ്യാം രംഗീല(Photo: Instagram/shyamrangeela), പ്രധാനമന്ത്രി നരേന്ദ്ര മോദി (File Photo)
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോമീഡിയൻ ശ്യാം രംഗീല. ആര് എപ്പോൾ പത്രിക പിൻവലിക്കുമെന്ന് അറിയാത്ത സാഹചര്യമാണെന്നും അതിനാൽ വാരാണസിയിൽ തിരഞ്ഞെടുപ്പ് വേണമെന്നതിനാലാണു മോദിക്കെതിരെ മത്സരിക്കുന്നതെന്നും സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘‘വാരാണസിയിൽ എന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നിങ്ങളിൽനിന്നു ലഭിച്ച എല്ലാ സ്നേഹത്തിനും നന്ദി. ഉടൻ തന്നെ വാരാണസിയിൽ എത്തി പത്രിക നൽകുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വിഡിയോകളും മറ്റും പുറത്തുവിടും. 2014ൽ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായി ആയിരുന്നു. പ്രധാനമന്ത്രിയെ പിന്തുണച്ചുകൊണ്ട് നിരവധി വിഡിയോകൾ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അരവിന്ദ് കേജ്രിവാളിനുമെതിരെ നിരവധി വിഡിയോകളും പങ്കുവച്ചിട്ടുണ്ട്.
वाराणसी से चुनाव लड़ने के ऐलान के बाद आप सबसे मिल रहे प्रेम से मैं उत्साहित हूँ, वाराणसी पहुँचने और नामांकन और चुनाव लड़ने को लेकर जल्द ही वीडियो के माध्यम से अपने विचार आप सबके सामने रखूँगावन्दे मातरम् – जय हिन्द #ShyamRangeelaforVaranasi #election— Shyam Rangeela (@ShyamRangeela) May 1, 2024
അതുകണ്ടാൽ അടുത്ത 70 വർഷത്തേക്ക് ബിജെപിക്കു മാത്രമേ ഞാൻ വോട്ട് ചെയ്യൂ എന്ന് ആളുകൾ കരുതും… എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ സാഹചര്യങ്ങൾ മാറി. ഇപ്പോൾ ഞാൻ പ്രധാനമന്ത്രിക്കെതിരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പോകുന്നു. ഈ ആഴ്ച തന്നെ വാരാണസയിലെത്തി പ്രധാനമന്ത്രി മോദിക്കെതിരെ പത്രിക സമർപ്പിക്കും’’– ശ്യാം രംഗീല പറഞ്ഞു. ജൂൺ ഒന്നിനാണു വാരാണസിയിൽ തിരഞ്ഞെടുപ്പ്.
English Summary:
Comedian Shyam Rangeela to contest against PM Modi in Varanasi
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-uttarpradesh-varanasi 74ejpe3r1k4afkufc2v7vtducj mo-politics-leaders-narendramodi mo-politics-elections-loksabhaelections2024
Source link