CINEMA

‘മക്കളൊക്കെ നല്ല നിലയിൽ, മകൻ സ്റ്റാർ; അച്ഛൻ ഇന്നും മാർക്കറ്റിൽ ജോലിക്കു പോകുന്നു’

‘മക്കളൊക്കെ നല്ല നിലയിൽ, മകൻ സ്റ്റാർ, അച്ഛൻ ഇന്നും മാർക്കറ്റിൽ ജോലിക്കു പോകുന്നു’ | Vishnu Unnikrishnan Father

‘മക്കളൊക്കെ നല്ല നിലയിൽ, മകൻ സ്റ്റാർ; അച്ഛൻ ഇന്നും മാർക്കറ്റിൽ ജോലിക്കു പോകുന്നു’

മനോരമ ലേഖകൻ

Published: May 02 , 2024 10:17 AM IST

1 minute Read

അച്ഛനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ

തൊഴിലാളി ദിനത്തിൽ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിപ്പുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി അച്ഛനാണെന്നും മക്കളൊക്കെ നല്ല നിലയിലായിട്ടും അദ്ദേഹം ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്കു പോകുന്നുണ്ടെന്നും വിഷ്ണു പറയുന്നു.
‘‘ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി, എന്‍റെ അച്ഛൻ. മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും.. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്കു പോകുന്നുണ്ട്. തൊഴിലാളി ദിനാശംസകൾ.’’ അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷ്ണു കുറിച്ചു.

തൊഴിലാളിയായ അച്ഛനും സൂപ്പർ സ്റ്റാറായ മകനും നിരവധിയാളുകൾ ആശംസകൾ നേർന്നിട്ടുണ്ട്. വിനയ് ഫോർട്ട്, ജിസ് ജോയ് തുടങ്ങിയവരും വിഷ്ണുവിനെ പ്രശംസിച്ചെത്തി. മകൻ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തും ആയിട്ടും മാർക്കറ്റിൽ ദിവസും ജോലിക്ക് പോകുന്ന അച്ഛൻ ഉണ്ണികൃഷ്ണനെക്കുറിച്ച് വിഷ്ണു നേരത്തെയും സംസാരിച്ചിട്ടുണ്ട്. എറണാകുളത്ത് ഒരു കടയിൽ ജോലിക്കു നിൽക്കുകയാണ് ഉണ്ണികൃഷ്ണൻ.
നിലവിൽ തന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലാണ് വിഷ്ണു. ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുക്കെട്ടിലെ പുതിയ സിനിമയുടെ ചിത്രീകരണം മാർച്ചിൽ ആരംഭിച്ചിരുന്നു. യിവാനി എന്‍റടൈൻമെന്‍റിന്‍റെറെ ബാനറിൽ ആരതി കൃഷ്ണ നിർമിക്കുന്ന ചിത്രം രജിത്ത് ആർഎൽ , ശ്രീജിത്ത് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.

English Summary:
Vishnu Unnikrishnan Honors His Hardworking Father on Labor Day – A Tribute to Unyielding Dedication

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 6p3jrncin7cor81hotheg8oinp f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-vishnu-unnikrishnan


Source link

Related Articles

Back to top button