കെ.സി.ആറിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; രാമക്ഷേത്രം സന്ദർശിച്ച് രാഷ്ട്രപതി; വായിക്കാം രാജ്യത്തെ 5 പ്രധാന വാർത്തകൾ

കെ.സി.ആറിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; രാമക്ഷേത്രം സന്ദർശിച്ച് രാഷ്ട്രപതി; വായിക്കാം രാജ്യത്തെ 5 പ്രധാന വാർത്തകൾ
കെ.സി.ആറിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; രാമക്ഷേത്രം സന്ദർശിച്ച് രാഷ്ട്രപതി; വായിക്കാം രാജ്യത്തെ 5 പ്രധാന വാർത്തകൾ
മനോരമ ലേഖകൻ
Published: May 02 , 2024 03:53 AM IST
1 minute Read
കെ.ചന്ദ്രശേഖര റാവു
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബുധൻ രാത്രി എട്ടു മണി മുതലാണ് വിലക്കുള്ളത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ…
പ്രതീകാത്മക ചിത്രം
ചിഹ്നം ലോഡ് ചെയ്ത ശേഷം വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കണം; നിർണായക നിർദേശംന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ…
സരയു നദീതീരത്ത് വഴിപാട് നടത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു. (Photo:@ANI/X)
രാമക്ഷേത്രം സന്ദർശിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിൽ– വിഡിയോഅയോധ്യ∙ രാമക്ഷേത്രം സന്ദർശിക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിലെത്തി. രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ സ്വീകരിച്ചു. രാമക്ഷേത്രത്തിലേക്കു രാഷ്ട്രപതിയുടെ ആദ്യ സന്ദർശനമാണിത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ…
കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
‘ഭയമില്ല, ഓടിയൊളിക്കില്ല, 24 മണിക്കൂറിൽ അറിയാം’; സ്ഥാനാർഥികളില്ലാതെ അമേഠിയും റായ്ബറേലിയും…ലക്നൗ∙ ഉത്തർപ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച സസ്പെൻസ് തുടരവേ രാഹുൽ ഗാന്ധി മത്സരിക്കില്ലെന്നു സൂചന….കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ…
സൽമാൻ ഖാൻ, പ്രതികളുടെ സിസിടിവി ദൃശ്യം (Photo credit: PTI)
സൽമാന്റെ വസതിക്കു നേരെ വെടിവയ്പ്: കസ്റ്റഡിയിൽ ജീവനൊടുക്കി ഒരു പ്രതിമുംബൈ ∙ നടൻ സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപാൻ (32) ആണു മരിച്ചത്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ…
mo-politics-leaders-rahulgandhi 3klqmk3s06nj798aumff7pc4um 5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie-salmankhan 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-draupadimurmu mo-politics-leaders-kchandrashekarrao
Source link