‘സത്യം പുറത്തുവരും, 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ

സത്യം പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ: ലൈംഗിക പീഡന പരാതിയിൽ ആദ്യ പ്രതികരണം – Prajwal Revanna respond on allegations of sexual abuse – Manorama Online | Malayalam News | Manorama News

‘സത്യം പുറത്തുവരും, 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ

ഓൺലൈൻ ഡെസ്‍ക്

Published: May 01 , 2024 05:40 PM IST

Updated: May 01, 2024 10:30 PM IST

1 minute Read

പ്രജ്വൽ രേവണ്ണ (ചിത്രം: പിടിഐ)

ബെംഗളൂരു∙ ലൈംഗികാരോപണ കേസിൽ ആദ്യമായി പ്രതികരിച്ച് ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും എംപ‌ിയുമായ പ്രജ്വൽ രേവണ്ണ. സത്യം ഉടൻ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു. അന്വേഷണവുമായി സഹകരിക്കാൻ താൻ നിലവിൽ ബെംഗളൂരുവിൽ ഇല്ലെന്നും സിഐഡിയെ ഇതറിയിച്ചിട്ടുണ്ടെന്നും പ്രജ്വൽ പറഞ്ഞു. അന്വേഷണ സംഘത്തിന് പ്രജ്വൽ രേവണ്ണയുടെ അഭിഭാഷകർ കൈമാറിയ കത്തും എക്സിൽ പങ്കുവച്ചിട്ടുണ്ട്. 

ವಿಚಾರಣೆಗೆ ಹಾಜರಾಗಲು ನಾನು ಬೆಂಗಳೂರಿನಲ್ಲಿ ಇಲ್ಲದ ಕಾರಣ, ನಾನು ನನ್ನ ವಕೀಲರ ಮೂಲಕ C.I.D ಬೆಂಗಳೂರಿಗೆ ಮನವಿ ಮಾಡಿದ್ದೇನೆ. ಸತ್ಯ ಆದಷ್ಟು ಬೇಗ ಹೊರಬರಲಿದೆ.As I am not in Bangalore to attend the enquiry, I have communicated to C.I.D Bangalore through my Advocate. Truth will prevail soon. pic.twitter.com/lyU7YUoJem— Prajwal Revanna (@iPrajwalRevanna) May 1, 2024

‘‘മേയ് ഒന്നിന് ഹാജരാകാനാണ് പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രജ്വൽ ബെംഗളൂരുവിന് പുറത്താണ്. നോട്ടിസിനെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലേക്ക് എത്താൻ 7 ദിവസത്തെ സാവകാശം അദ്ദേഹം തേടി’’–കുറിപ്പിൽ പറയുന്നു. 

24 മണിക്കൂറിനുള്ളിൽ അന്വേഷഷണ സംഘത്തിന് മുൻപിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രജ്വൽ രേവണ്ണ എംപിക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയ്ക്കും അന്വേഷണ സംഘം സമൻസ് അയച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ജനതാദൾ(എസ്) പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകൾ പുറത്തു വന്നതോടെയാണ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കൊച്ചുമകനും നിലവിലെ എംപിയുമായ പ്രജ്വലിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതമായത്. ഹാസനിലെ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പ്രജ്വൽ ജർമനിയിലേക്കു കടന്നു.

67dmthtrf0fn78118mkiuck5jt 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-jds 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-crime-crime-news




Source link

Exit mobile version