രാമക്ഷേത്രം സന്ദർശിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിൽ– വിഡിയോ
രാമക്ഷേത്രം സന്ദർശിക്കാൻ ദ്രൗപതി മുർമു: അയോധ്യയിലെത്തി – President Draupadi Murmu visited Ram Temple – Manorama Online | Malayalam News | Manorama News
രാമക്ഷേത്രം സന്ദർശിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിൽ– വിഡിയോ
ഓൺലൈൻ ഡെസ്‍ക്
Published: May 01 , 2024 06:43 PM IST
Updated: May 01, 2024 06:50 PM IST
1 minute Read
സരയു നദീതീരത്ത് വഴിപാട് നടത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു. (Photo:@ANI/X)
അയോധ്യ∙ രാമക്ഷേത്രം സന്ദർശിക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിലെത്തി. രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ സ്വീകരിച്ചു. രാമക്ഷേത്രത്തിലേക്കു രാഷ്ട്രപതിയുടെ ആദ്യ സന്ദർശനമാണിത്.
#WATCH | Ayodhya: President Droupadi Murmu makes offerings to the Sarayu River.She visited the Hanumangarhi temple earlier today. She is also scheduled to visit Shri Ram Janmabhomi Temple. pic.twitter.com/Gqk81Sq6zP— ANI (@ANI) May 1, 2024
രാമക്ഷേതം സന്ദർശിക്കുന്നതിന് മുൻപ് ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. തുടർന്ന് സരയൂ നദീതീരത്തെ ആരതിയിലും പങ്കെടുത്തു. രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്ന സമയത്ത് ഭക്തർക്കു പ്രത്യേക നിയന്ത്രണമുണ്ടാവില്ലെന്നാണു വിവരം. നിലവിലെ സമയ ക്രമീകരണം അനുസരിച്ച് ദർശനം നടക്കുമെന്നും ഭക്തർക്കായുള്ള ക്യൂ സംവിധാനം നിലനിർത്തുമെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
വിഐപി ഗേറ്റിലൂടെ ക്ഷേത്രത്തിലെത്തുന്ന മുർമുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ അനുഗമിക്കും. മൂന്നു മണിക്കൂർ നേരത്തേക്കായിരിക്കും രാഷ്ട്രപതി നഗരത്തിലുണ്ടാവുക. രാഷ്ട്രപതി എത്തുന്നതിന്റെ ഭാഗമായി ലക്നൗ –അയോധ്യ–ഗൊരഖ്‌പുർ ദേശീയ പാതയില്‍ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
President Droupadi Murmu arrived in Ayodhya. Governor of Uttar Pradesh Smt Anandiben Patel received the President at Maharishi Valmiki International Airport. pic.twitter.com/WfwGxQBIwb— President of India (@rashtrapatibhvn) May 1, 2024
English Summary:
President Draupadi Murmu visited Ram Temple
mo-religion-ayodhyaramtemple 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5up8afnnic2i3ih7cadi9mv4q4 mo-politics-leaders-draupadimurmu