INDIALATEST NEWS

തമിഴ്നാട്ടിലെ ക്വാറിയിൽ സ്‌ഫോടനം: 4 മരണം, 20 കി.മീ ദൂരെ വരെ പ്രകമ്പനം– വിഡിയോ

തമിഴ്നാട്ടിലെ ക്വാറിയിൽ സ്‌ഫോടനം: 4 മരണം- Tamil Nadu Kariapatti quarry blast | Manorama Online News

തമിഴ്നാട്ടിലെ ക്വാറിയിൽ സ്‌ഫോടനം: 4 മരണം, 20 കി.മീ ദൂരെ വരെ പ്രകമ്പനം– വിഡിയോ

ഓൺലൈൻ ഡെസ്‌ക്

Published: May 01 , 2024 12:30 PM IST

Updated: May 01, 2024 06:09 PM IST

1 minute Read

കരിയാപ്പട്ടിയിലെ ക്വാറിയിലുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം. Photo: @girivsk / X

ചെന്നൈ ∙ തമിഴ്നാട്ടിലെ കരിയാപ്പട്ടിയിലെ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ 4 മരണം; നിരവധി പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നു വിരുദുനഗർ അഗ്നിശമനസേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 

പാറ പൊട്ടിക്കാനായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിലാണു സ്‌ഫോടനമുണ്ടായതെന്നാണു പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളും അപകടത്തിൽ നശിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനം 20 കിലോമീറ്റർ ദൂരെ വരെ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളും അപകടങ്ങളും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ക്വാറിക്കെതിരെ നേരത്തേ പരാതികൾ നൽകിയിരുന്നു.

ക്വാറി ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണർ മധുര-തൂത്തുക്കുടി ദേശീയപാത ഉപരോധിച്ചു. പൊലീസുമായുള്ള ചർച്ചയെ തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ലാ കലക്ടർ വി.പി.ജയശീലൻ ഉൾപ്പെടെയുള്ളവർ ക്വാറി സന്ദർശിച്ച് പരിശോധന നടത്തി.

English Summary:
Deadly Blast at Tamil Nadu Stone Quarry: 4 Killed and Several Wounded in Kariapatti

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident 3kj1bqlri4q6vcbl9tb0lrn5or mo-news-national-states-tamilnadu


Source link

Related Articles

Back to top button