അശ്ലീല വിഡിയോ കേസ്: പ്രജ്വലിനും പിതാവിനുമെതിരെ സമൻസ്; 24 മണിക്കൂറിനുള്ളിൽ ഹാജരാകണം
അശ്ലീല വിഡിയോ കേസ്: പ്രജ്വലിനും പിതാവിനുമെതിരെ സമൻസ്– Obscene Video Case | SIT Summons | India news | Malayala Manorama
അശ്ലീല വിഡിയോ കേസ്: പ്രജ്വലിനും പിതാവിനുമെതിരെ സമൻസ്; 24 മണിക്കൂറിനുള്ളിൽ ഹാജരാകണം
ഓൺലൈൻ ഡെസ്ക്
Published: May 01 , 2024 12:49 PM IST
1 minute Read
1) രേവണ്ണ 2) പ്രജ്വൽ
ബെംഗളൂരു∙ അശ്ലീല വിഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായ പ്രജ്വൽ രേവണ്ണ എംപിക്കും പിതാവും മുൻ മന്ത്രിയുമായി എച്ച്.ഡി.രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. ഇരുവരോടും 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹാസനിലെ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ ജർമനിയിലേക്കു കടന്നതാണ് പ്രജ്വൽ.
സംഭവവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ഇന്നലെ ജനതാദൾ(എസ്) പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകൾ പുറത്തു വന്നതോടെയാണ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കൊച്ചുമകനും നിലവിലെ എംപിയുമായ പ്രജ്വലിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതമായത്.
പ്രജ്വലും പിതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടുജോലിക്കാരി പരാതി നൽകിയതിനു പിന്നാലെയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. പീഡനത്തിനിരയായ 5 സ്ത്രീകൾ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. അശ്ലീല വിഡിയോകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കുറ്റക്കാരനെന്നു തെളിഞ്ഞാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.
English Summary:
SIT summons Hassan MP Prajwal Revanna, father for questioning in obscene videos case
mo-politics-parties-janatadalsecular 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka 7hssk2uk3kbsn3a2hm7n0ur65v mo-crime-crime-news
Source link