പലസ്തീൻ അനുകൂല പ്രക്ഷോഭം: കൊളമ്പിയ സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റുചെയ്തുനീക്കി


ന്യൂയോര്‍ക്ക്: യു.എസിലെ കൊളമ്പിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികളെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റുചെയ്ത് നീക്കി. 1968-ലെ പൗരാവകാശ പ്രക്ഷോഭത്തിന്റെയും വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെയും പ്രധാന സമരകേന്ദ്രമായിരുന്ന സര്‍വകലാശാലയിലെ ഹാമില്‍റ്റണ്‍ ഹാളില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാരെ രണ്ടാം നിലയിലെ ജനാലയില്‍കൂടി അകത്തുകയറിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നിലവിൽ അമ്പതോളം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. പോലീസ് നടപടിയിൽ ആര്‍ക്കും പരിക്കുകളില്ലെന്ന് ന്യൂയോര്‍ക്ക് പോലീസ് വ്യക്തമാക്കിയതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു.


Source link

Exit mobile version