INDIA

ഡൽഹിയിലെ അമ്പതോളം സ്കൂളുകളിൽ ബോംബ് ഭീഷണി; പരീക്ഷ നിർത്തിവച്ചു, വിദ്യാർഥികളെ ഒഴിപ്പിച്ചു: പരിശോധന

ഡൽഹിയിലെ 8 സ്കൂളുകളിൽ ബോംബ് ഭീഷണി; പരീക്ഷ നിർത്തിവച്ചു, വിദ്യാർഥികളെ ഒഴിപ്പിച്ചു; പരിശോധന നടത്തി പൊലീസ്- Delhi | Manorama News

ഡൽഹിയിലെ അമ്പതോളം സ്കൂളുകളിൽ ബോംബ് ഭീഷണി; പരീക്ഷ നിർത്തിവച്ചു, വിദ്യാർഥികളെ ഒഴിപ്പിച്ചു: പരിശോധന

ഓൺലൈൻ ഡെസ്‌ക്

Published: May 01 , 2024 09:58 AM IST

Updated: May 01, 2024 10:25 AM IST

1 minute Read

ബോംബ് ഭീഷണയിെത്തുടർന്ന് ഡൽഹിയിലെ സ്കൂളുകളിൽ നടത്തുന്ന പരിശോധന

ന്യൂ‍ഡൽഹി∙ രാജ്യതലസ്ഥാനത്തെ മുള്‍മുനയിലാക്കി അമ്പതിലധികം സ്കൂളുകളില്‍ ബോംബ് ഭീഷണി. മയൂര്‍ വിഹാര്‍, ദ്വാരക, നോയിഡ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, സാകേതിലെ അമിറ്റി, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ, ചാണക്യപുരി സൻസ്കൃതി സ്കൂൾ, നോയിഡയിലെ മറ്റൊരു സ്കൂളിലും ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശമെത്തി.
മയൂര്‍ വിഹാറിലെ മദര്‍ മേരി, ദ്വാരകയിലെ സന്‍സ്കൃതി എന്നീ സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. മദർ മേരി സ്കൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ബോബ് ഭീഷണി എത്തിയത്. ഇതിനെത്തുടർന്ന പരീക്ഷ പാതിവഴിയിൽ നിർത്തേണ്ടിവന്നു. മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു. ഭീഷണികൾക്കെല്ലാം കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ആർകെ പുരത്തെ ഒരു സ്കൂളിലും ഭീഷണി സന്ദേശം എത്തിയിരുന്നു.

English Summary:
8 Delhi Schools Send Children Home After Bomb Threat Emails, Exams Halted

7rf8kl7ofgd61315pgobuufb1c mo-news-common-bomb-threat mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews


Source link

Related Articles

Back to top button