WORLD
കൊളംബിയ സൈനിക കോപ്റ്റർ തകർന്നുവീണു : ഒൻപത് മരണം

ബൊഗോട്ട: സൗത്ത് അമേരിക്കൻ രാജ്യമായ കൊളംബിയയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ഒന്പതു പേർ മരിച്ചു. വടക്കൻ കൊളംബിയയിൽ സൈനികരെ ഇറക്കിയശേഷം തിരിച്ചുവന്ന ഹെലികോപ്റ്ററാണ് സാന്താ റോസയിൽ തകർന്നുവീണത്.
ഗൾഫ് ക്ലാൻ എന്ന അധോലോക ലഹരിമാഫിയയ്ക്കെതിരേയുള്ള പോരാട്ടത്തിലാണു ധീരസൈനികർക്കു ജീവൻവെടിയേണ്ടിവന്നതെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Source link