INDIA

അശ്ലീല വിഡിയോ കേസ്: പ്രജ്വലിന് സസ്പെൻഷൻ; ജർമനിയിൽ നിന്ന് തിരിച്ചെത്തിക്കാൻ ഉടൻ സമൻസ്

അശ്ലീല വിഡിയോ കേസ്: പ്രജ്വലിന് സസ്പെൻഷൻ – Prajwal Revanna suspended from JDS | India News, Malayalam News | Manorama Online | Manorama News

അശ്ലീല വിഡിയോ കേസ്: പ്രജ്വലിന് സസ്പെൻഷൻ; ജർമനിയിൽ നിന്ന് തിരിച്ചെത്തിക്കാൻ ഉടൻ സമൻസ്

മനോരമ ലേഖകൻ

Published: May 01 , 2024 03:12 AM IST

Updated: April 30, 2024 11:48 PM IST

1 minute Read

പ്രജ്വൽ രേവണ്ണ (ചിത്രം: പിടിഐ)

ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയെ ജനതാദൾ (എസ്) സസ്പെൻഡ് ചെയ്തു. ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകൾ പുറത്തു വന്നതോടെയാണ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കൊച്ചുമകനും നിലവിലെ എംപിയുമായ പ്രജ്വലിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതമായത്. 

പീഡനത്തിനിരയായ 5 സ്ത്രീകൾ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. അശ്ലീല വിഡിയോകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. ഹാസനിലെ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ ജർമനിയിലേക്കു കടന്ന പ്രജ്വലിനെ തിരിച്ചെത്തിക്കാൻ ഉടൻ സമൻസ് നൽകുമെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു. 

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കുറ്റക്കാരനെന്നു തെളിഞ്ഞാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി വ്യക്തമാക്കി. പാർട്ടി യോഗം നടക്കുന്നതിനിടെ ഹുബ്ബള്ളിയിലെ ഹോട്ടലിനു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ്–ദൾ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. 

English Summary:
Prajwal Revanna suspended from JDS

mo-crime-crimeindia mo-politics-parties-jds 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka 1gel8g2hqk022lk1sls2ddsgdp mo-crime-crime-news


Source link

Related Articles

Back to top button