INDIALATEST NEWS

വൃക്ക നൽകിയ മകൾക്ക് മണ്ഡലം നൽകി ലാലു; നാടിളക്കി അരങ്ങേറ്റം

വൃക്ക നൽകിയ മകൾക്ക് മണ്ഡലം നൽകി ലാലു; നാടിളക്കി അരങ്ങേറ്റം – Lalu Yadav’s daughter Rohini Acharya give nomination for Loksabha Elections 2024 in Saran constituency | Malayalam News, India News | Manorama Online | Manorama News

വൃക്ക നൽകിയ മകൾക്ക് മണ്ഡലം നൽകി ലാലു; നാടിളക്കി അരങ്ങേറ്റം

മനോരമ ലേഖകൻ

Published: May 01 , 2024 03:12 AM IST

Updated: April 30, 2024 10:37 PM IST

1 minute Read

സാരൻ മണ്ഡലത്തിലെ ആർജെഡി സ്ഥാനാർഥി രോഹിണി ആചാര്യ പിതാവ് ലാലുപ്രസാദ് യാദവ്, സഹോദരൻ തേജസ്വി യാദവ് എന്നിവർക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തുന്നു.

പട്ന ∙ ലാലു യാദവിനു വൃക്കദാനം ചെയ്ത പുത്രി രോഹിണി ആചാര്യയ്ക്ക് ആവേശകരമായ വരവേൽപാണു സാരൻ ലോക്സഭാ മണ്ഡലത്തിലെങ്ങും. ആർജെഡി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയശേഷം ചപ്ര രാജേന്ദ്ര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റാലിയിൽ രോഹിണിയെ നേരിൽ കാണാൻ നാടിളകിയെത്തി. ലാലു കുടുംബത്തിൽ നിന്നുള്ള പുതുമുഖത്തിന്റെ അരങ്ങേറ്റത്തിനു സാക്ഷിയാകാൻ ലാലു യാദവ്, പത്നി റാബ്റി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസ ഭാരതി എന്നിവരുമുണ്ടായിരുന്നു. 

ലാലു യാദവിന്റെ തട്ടകമായിരുന്ന സാരൻ (2008 നു മുൻപു ചപ്ര) തിരിച്ചു പിടിക്കുകയെന്ന ദൗത്യവുമാണ് രോഹിണിക്ക്. 4 തവണ ലാലുവിനെ ലോക്സഭയിലേക്ക് അയച്ച മണ്ഡലം ഇക്കുറി മകളെയും അനുഗ്രഹിക്കുമോയെന്നു കണ്ടറിയണം. എതിർസ്ഥാനാർഥി രാജീവ് റൂഡിയുടെ രാഷ്ട്രീയ ജീവിതവും സാരൻ കേന്ദ്രീകരിച്ചാണ്. സിംഗപ്പൂരിലെ ആഡംബര ജീവിതം ത്യജിച്ചു സാരനിലെ ഗ്രാമീണരുടെ ക്ലേശങ്ങൾ പരിഹരിക്കാനെത്തിയ സ്ഥാനാർഥിയെന്ന നിലയിലാണ് രോഹിണിയുടെ പ്രചാരണം. 10 വർഷമായി എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന റൂഡി മണ്ഡലത്തിൽ എന്തു മാറ്റം കൊണ്ടുവന്നെന്ന രോഹിണിയുടെ ചോദ്യത്തിനു മുന്നിൽ ബിജെപിക്ക് ഉത്തരംമുട്ടുന്നു. 

English Summary:
Lalu Yadav’s daughter Rohini Acharya give nomination for Loksabha Elections 2024 in Saran constituency

6d38op899sq7001k5jot9vjnl4 mo-politics-leaders-tejashwiyadav mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-rjd mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button