കൊച്ചി: കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന് കൊച്ചിയിലെ ഇടപ്പള്ളി എന്‍എച്ച് ബൈപ്പാസിൽ ‘കെഎല്‍എം ഗ്രാന്‍ഡ് എസ്റ്റേറ്റ്’ എന്നപേരിൽ പുതിയ ആസ്ഥാനമന്ദിരം. രജത ജൂബിലി വര്‍ഷത്തിലാണ് പുതിയ മന്ദിരം തുറക്കുന്നത്. അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ മുഖ്യാതിഥിയാകും. ടെന്നീസ് താരം സാനിയ മിർസ വിശിഷ്ടാതിഥിയായെത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.
ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പോള്‍ തോമസ് കെഎല്‍എം അരീനയും, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ് കെഎല്‍എം മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ഉദ്ഘാടനം ചെയ്യും. കെഎല്‍എം ആക്സിവ ചെയര്മാന് ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം പ്രസംഗിക്കും. അഞ്ചു നിലകളിലായി 25,000 ചതുരശ്ര അടിയിലാണ് ഓഫീസ് നിർമിച്ചിരിക്കുന്നത്.

Source link