അഫ്ഗാനിൽ മോസ്കിൽ ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തോക്കുധാരികൾ മോസ്കിൽ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ അഫ്ഗാനിലെ ഷിയ മോസ്കിനു നേരേയാണ് ആക്രമണമുണ്ടായത്. മോസ്കിൽ ഇരച്ചുകയറിയ തോക്കുധാരികൾ വിശ്വാസികൾക്കു നേരേ വെടിയുതിർക്കുകയായിരുന്നു.
മോസ്കിലെ ഇമാമും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഹെരാത് പ്രവിശ്യയിലെ ഗുസരയിലാണ് ആക്രമണമുണ്ടായത്.
Source link