പതഞ്ജലിക്ക് തിരിച്ചടി: 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡൽഹി: പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമിക്കുന്ന 14 ഉത്പന്നങ്ങളുടെ ലൈസൻസ് അടിയന്തര പ്രാബല്യത്തോടെ റദ്ദ് ചെയ്തതായി ഉത്തരാഖണ്ഡ് ലൈസൻസിംഗ് ബോഡി സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു. പതഞ്ജലിക്കെതിരേ നടപടി വൈകിപ്പിച്ചതിൽ മാപ്പ് രേഖപ്പെടുത്തുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. കന്പനിയുടെ സഹ സ്ഥാപകൻ ബാബ രാംദേവിനെതിരേയും മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കെതിരേയും ഹരിദ്വാർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന് മുൻപാകെ ക്രിമിനൽ പരാതി നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസാരി അവലേ, മുക്ത വതി എക്സ്ട്രാ പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വാതി എക്സ്ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഇയെ ഗോൾഡ് എന്നിവ നിരോധിച്ച ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന് കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. കോടതി അയച്ച നോട്ടീസിനോട് പ്രതികരിക്കാതിരുന്ന പതഞ്ജലിക്കെതിരേ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. പതഞ്ജലിക്കെതിരേ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Source link