മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം

മണിപ്പുരിൽ സൈനിക വാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം- Manipur | Manorama News

മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം

ഓൺലൈൻ ഡെസ്‌ക്

Published: April 30 , 2024 07:35 PM IST

Updated: April 30, 2024 09:24 PM IST

1 minute Read

മണിപ്പുരിലെ ബിഷ്ണുപുരിൽ സൈനിക വാഹനം മെയ്‌തെയ്‌ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ തടഞ്ഞപ്പോൾ. (വിഡിയോ ദൃശ്യത്തിൽനിന്ന്)

ഇംഫാൽ∙ മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ സൈനിക വാഹനം തടഞ്ഞ് മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ സംഘം. കുമ്പി പ്രദേശത്ത് രാവിലെ പട്രോളിങ്ങിനിടെ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോയ സൈനിക വാഹനമാണ് തടഞ്ഞത്. മഹാർ റെജിമെന്റിലെ ഉദ്യോഗസ്ഥർ ചേർന്നാണ് 2 എസ്‌യുവികളിലായി കൊണ്ടുപോയ ആയുധങ്ങൾ പിടിച്ചെടുത്തത്. സൈനികരെ കണ്ടയുടൻ രണ്ട് വാഹനങ്ങളിലുമുണ്ടായിരുന്നവർ ആയുധങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെന്നാണു റിപ്പോർട്ട്.
കുറച്ചുസമയത്തിനു ശേഷം മെയ്തെയ് സ്ത്രീകളുടെ സിവിലിയൻ സംഘമായ ‘മീരാ പൈബിസ്’ അംഗങ്ങൾ സ്ഥലത്ത് തടിച്ചുകൂടുകയും ആയുധങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. നൂറുകണക്കിന് സ്ത്രീകൾ റോഡ് ഉപരോധിക്കുകയും സൈനിക വാഹനവ്യൂഹം തടയുകയും ചെയ്തു. കലാപം അവസാനിക്കുന്നതുവരെ ആയുധങ്ങൾ കണ്ടുകെട്ടരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സൈന്യം ആകാശത്തേയ്ക്കു വെടിവച്ചെങ്കിലും പിരിഞ്ഞുപോകാൻ പ്രതിഷേധക്കാർ കൂട്ടാക്കിയില്ല.

സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ചർച്ചയ്ക്കൊടുവിൽ ആയുധങ്ങൾ പൊലീസിനു കൈമാറാൻ ധാരണയായി. സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും സൈനികർ സംഭവസ്ഥലത്തുനിന്നു പിൻവാങ്ങിയതായും അധികൃതർ അറിയിച്ചു. പ്രതിഷേധക്കാരിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

English Summary:
Manipur: Army stopped by women-led protestors from taking away seized arms, ammunition

mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-manipurunrest mo-news-world-countries-india-indianews mdpejgeqfs1losf4ia1atue88 mo-news-national-states-manipur


Source link
Exit mobile version